രാജ്യത്തെ ബാങ്കുകളില്‍ ക്ലര്‍ക്ക്; കേരളത്തില്‍ 217 ഒഴിവുകള്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്റെ നിയമനടപടികളില്‍ ഭാഗമായി ബാങ്കുകളിലെ ക്ലര്‍ക്ക് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ
ക്ഷണിച്ചു. രാജ്യത്താകമാനം 7,883 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 217 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അലഹാബാദ് ബാങ്ക്, ആന്ധ്യാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, ദേന ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂകോ ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, വിജയാ ബാങ്ക് എന്നിവയിലായി വിവിധ സംസ്ഥാനങ്ങളിലാണ് ഒഴിവുകള്‍.
ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയില്‍ പ്രാവീണ്യം വേണം. 20നും 28നും മധ്യേ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുക.
www.ibps.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ രണ്ട്, മൂന്ന്, ഒന്‍പത്, പത്ത് തിയതികളില്‍ പ്രിലിമിനറി പരീക്ഷയും ജനുവരി 21നു മെയിന്‍ പരീക്ഷയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഒക്ടോബര്‍ 03.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."