മദ്യനയം; മുസ്‌ലിംലീഗ് എക്‌സൈസ് ഓഫിസ് മാര്‍ച്ച് നടത്തി
വടകര: സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ബാറുകളിലേക്കുള്ള ദൂരപരിധി കുറച്ച ഇടതു സര്‍ക്കാറിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുസ്്‌ലിംലീഗ് വടകര മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എക്‌സൈസ് ഓഫിസ് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍ നിന്നായി നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു.
മദ്യ വ്യാപനത്തിന് കാരണമാകുന്ന ഇടതുപക്ഷത്തിന്റെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. സാമൂഹിക സമാധാനം തകര്‍ക്കുന്ന തീരുമാനം വലിയ ദുരന്തം സൃഷ്ടിക്കും. ദൂരപരിധിക്ക് പുറമെ ബാറുകളുടെ സമയ ക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി വൈകിയും ബാറുകള്‍ തുറന്നിടാനെടുത്ത തീരുമാനവും അപകടകരമാണ്. വരുമാനം വര്‍ധിപ്പിക്കാന്‍ എന്തു ചെയ്യാനും മടിക്കാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും ഉമ്മര്‍ പാണ്ടികശാല കുറ്റപ്പെടുത്തി. സ്‌കൂള്‍-ആരാധാനാലയ പരിസത്ത് നിന്ന് ബാറുകളിലേക്കുള്ള ദൂരപരിധി കുറച്ചു കൊണ്ടുള്ള ധാര്‍മിക വിരുദ്ധമായ തീരുമാനത്തിനെതിരേ തുടര്‍ച്ചയായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം പറഞ്ഞു.
ആരാധനാലയങ്ങളുടെ പവിത്രത കളങ്കപ്പെടാന്‍ തീരുമാനം വഴിവെക്കും. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാര പദ്ധതികള്‍ ഒന്നൊന്നായി നിര്‍ത്തലാക്കാന്‍ വലിയ ആവേശമാണ് ഇടതു സര്‍ക്കാര്‍ കാണിക്കുന്നത്.
വരുമാനം വര്‍ധിപ്പിക്കാനായി ധര്‍മികത കളഞ്ഞു കുളിച്ച സര്‍ക്കാര്‍ എന്ന വിശേഷമാണ് സംസ്ഥാന ഗവണ്‍മെന്റിന് ചേരുന്നതെന്നും നജീബ് കാന്തപുരം പറഞ്ഞു. താഴെ അങ്ങാടി പി.സി സൗധത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ടൗണില്‍ പ്രകടനം നടത്തിയതിന് ശേഷമാണ് എക്‌സൈസ് ഓഫിസിന് മുന്നില്‍ എത്തിയത്.
മാര്‍ച്ച് വടകര സി.ഐയുടെ നേതൃത്വത്തില്‍ പൊലിസ് തടഞ്ഞു. വടകര മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പുത്തൂര്‍ അസീസ് അധ്യക്ഷനായി.
പി. അമ്മത് മാസ്റ്റര്‍, എം.സി ഇബ്‌റാഹിം, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കല്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, സി.കെ മൊയ്തു, കെ.കെ നവാസ്, ഒ.കെ കുഞ്ഞബ്ദുല്ല, പി.എം അബൂബക്കര്‍, എന്‍.കെ മൂസ, എന്‍.പി അബ്ദുല്ല ഹാജി, ബംഗ്ലത്ത് മുഹമ്മദ്, പി.പി ജാഫര്‍, അഫ്‌നാസ് ചോറോട്, ഒ.കെ ഇബ്രാഹിം, ഷുഹൈബ് കുന്നത്ത്, എം.പി ഷാജഹാന്‍, സി.കെ നാസര്‍, ഇ.ടി അയ്യൂബ്, എം. ഫൈസല്‍, കാരാളത്ത് പോക്കര്‍ ഹാജി, ഒ.പി മൊയ്തു, റഹ്മാന്‍ ഇ.എ, ഷംസീര്‍ വി.പി, നസീര്‍ വളയം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."