വഴിത്തര്‍ക്കത്തെ തുടര്‍ന്ന് സംഘട്ടനം; വയോധികന് ഗുരുതര പരുക്ക്
വടകര: വഴിത്തര്‍ക്കത്തെ തുര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ വയോധികന് മര്‍ദനം. മടപ്പള്ളി നാദാപുരം റോഡ് റെയില്‍വേ സ്‌റ്റേഷനു സമീപം കുനിയില്‍ വെലക്കാട്ട് വാസു(65)വിനാണ് മര്‍ദനമേറ്റത്. ഇയാള്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍ക്കാരും ബന്ധുക്കളുമായ നാലുപേര്‍ക്കെതിരേ ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്.
വീട്ടിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായിരുന്നത്. വാസുവിന്റെ വീട്ടിലേക്കുള്ള വഴി അയല്‍വാസി ഏകപക്ഷീയമായി കെട്ടിയടക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ വീട്ടുകാര്‍ക്കും വാസുവിന്റെ വികലാംഗരായ രണ്ട് സഹോദരിമാര്‍ക്കും പുറത്തുപോകാനും വരാനും കഴിയാത്ത അവസ്ഥയാണ്. കോടതിയില്‍ ഇതുസംബന്ധിച്ച് കേസ് നിലവിലുണ്ട്. കോടതി നിയമിച്ച കമ്മിഷന്‍ വാസുവിന് അനുകൂലമായാണ് നിലപാടെടുത്തത്. ഞായറാഴ്ച വൈകിട്ട് നാലിന് വഴി സംബന്ധിച്ച് സംസാരിക്കുന്നതിനിടെ അയല്‍വാസിയും ബന്ധുവുമായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി വെലക്കാട്ട് സുരേഷ്ബാബുവും സഹോദരങ്ങളും ചേര്‍ന്ന് വാസുവിനെ മര്‍ദിക്കുകയായിരുന്നു.
ഇത് ചോദിക്കാനായി വാസുവിന്റെ മകന്‍ ചെന്നെങ്കിലും ഇരുമ്പു വടികൊണ്ട് സുരേഷ്ബാബു വാസുവിന്റെ തലക്ക് അടിക്കുകയായിരുന്നു. ഇയാളുടെ തലക്ക് നാല് തുന്നലുകളുണ്ട്. സുരേഷ്ബാബു, ഭാര്യ രേഖ, സഹോദരി ശ്രീജ, ശ്രീജയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ കിഷോര്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് വാസു പറയുന്നു. ഇതേ സംഭവത്തില്‍ വാസുവും മകനും മര്‍ദിച്ചെന്ന് കാണിച്ച് സുരേഷ്ബാബുവും സഹോദരങ്ങളും ആശുപത്രിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."