ഫാസിസത്തിന്റെ അടുത്ത ലക്ഷ്യം ജുഡിഷ്യറി: വി.ഡി സതീശന്‍ എം.എല്‍.എ
കോഴിക്കോട്: രാജ്യത്തു ഫാസിസത്തിന്റെ അടുത്ത ലക്ഷ്യം ജുഡിഷ്യറിയാണെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.പി മൊയ്തീന്റെ രണ്ടാം ചരമ വാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ജനാധിപത്യം, ധാര്‍മികത നേരിടുന്ന വെല്ലുവിളികള്‍ എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തില്‍ അധികാരമുപയോഗിച്ച് സമൂഹത്തെ വരുതിയിലാക്കാന്‍ ശ്രമിച്ച ഫാസിസം ഇതിന് തയാറാകാത്തവരെ ഭരണകൂട ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ്. തുടര്‍ന്നു പ്രലോഭനത്തിന്റെ വഴി സ്വീകരിക്കും. 90 ശതമാനം ദേശീയ മാധ്യമങ്ങളെും തങ്ങളുടെ വരുതിയിലാക്കിയ ഇവര്‍ അടുത്തതായി ലക്ഷ്യമിടുന്നത് ജുഡിഷ്യറിയെയാണെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസത്തിന്റെ കടന്നുവരവില്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് ജനാധിപത്യമാണ്. ജനാധിപത്യത്തെ കൊന്നുകുഴിച്ചുമൂടാനാണ് ഫാസിസ്റ്റുകള്‍ എക്കാലവും ശ്രമിക്കാറുള്ളത്. വിദ്വേഷ പ്രസംഗം വിവാദമായതോടെ വിശ്വഹിന്ദു പരിഷത്ത് നേതാവ് കെ.പി ശശികല അതിനെ ന്യായീകരിച്ച് പ്രയാസപ്പെടുകയാണ്. ഗൗരി ലങ്കേഷ് കൊലപാതകത്തിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസാണെന്ന തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കര്‍ണാടകയിലെ ബി.ജെ.പി പോലും അത്തരം ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അധ്യക്ഷനായി. മുസ്‌ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, എ.ഐ.സി.സി അംഗം എം.ടി പത്മ, പി. മൊയ്തീന്‍, ഉഷാദേവി ടീച്ചര്‍, കെ.സി അബു, എസ്.കെ അബൂബക്കര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."