ഉമ്മന്‍ചാണ്ടിയെ വിവാദത്തിലേക്കു വലിച്ചിഴക്കരുത്: വി.ഡി സതീശന്‍
കോഴിക്കോട്: സ്ഥാനം അന്വേഷിച്ചു നടക്കുന്ന രാഷ്ട്രീയഭിക്ഷാംദേഹിയാണ് ഉമ്മന്‍ചാണ്ടിയെന്ന് വരുത്തിതീര്‍ത്ത് അപമാനിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും ഇത്തരം കാര്യങ്ങളിലേക്ക് ഉമ്മന്‍ചാണ്ടിയെ വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രകടനം പോര എന്ന തരത്തിലുള്ള ചര്‍ച്ച സംസ്ഥാനത്തു നടക്കുന്നില്ല. സങ്കീര്‍ണമായ രാഷ്ട്രീയാവസ്ഥയിലും സജീവമായാണ് പ്രതിപക്ഷം ഇടപെടുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തി ആരും വിവാദമുണ്ടാക്കരുതെന്ന് വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."