രാസവളവിതരണത്തിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന്
കല്‍പ്പറ്റ: രാസവള വിതരണം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ പുതിയ ആധാര്‍ സമ്പ്രദായം കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാല്‍ നിര്‍ബന്ധമാക്കരുതെന്ന് ജില്ലാ ഫെര്‍ട്ടിലൈസര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പുതിയരീതി അനുസരിച്ച് കൃഷിക്കാര്‍ക്ക് നേരിട്ട് ആധാറുമായി കടയില്‍ വരികയും ഡയറക്ട് ബെന്‍ഫിറ്റ് ട്രാന്‍സ്ഫര്‍(ഡി.ബി.ടി) മിഷനില്‍ ആധാര്‍ നമ്പര്‍ ചേര്‍ത്ത് വിരലടയാളം രേഖപ്പെടുത്തിവേണം രാസവളം വാങ്ങാന്‍.
കൃഷിക്കാര്‍ എല്ലാവരും ഇപ്പോള്‍ കടയില്‍ വരാത്ത അവസ്ഥയാണ്. 50 ശതമാനം മെഷീനുകളും പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണ്. ഇന്റര്‍നെറ്റ് സൗകര്യവും മെഷീനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് വിരളമാണ്. പോയിന്റ് ഓഫ് സെയില്‍സ്് കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ഇത് കാര്‍ഷിക മേഖലയെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇന്റര്‍നെറ്റില്ലാത്ത സാഹചര്യത്തില്‍ കൃഷിക്കാര്‍ക്ക് വേഗത്തില്‍ വളം വിതരണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയും നിലവിവുണ്ട്. അഞ്ച് ശതമാനം നികുതി പുതുതായി ഏര്‍പ്പെടുത്തിയത് പിന്‍വലിക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടതാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ ഫെര്‍ട്ടിലൈസര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി രവീന്ദ്രന്‍, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറര്‍ കെ.പി ജോസഫ്, എ.എ ഇബ്രാഹിം, എം.കെ രഞ്ജിത് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."