ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യത: എം.എല്‍.എ
കോതമംഗലം: ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കേണ്ടത് പൊതുസമൂഹത്തിന്റെ ബാധ്യതയാണന്ന് ആന്റണി ജോണ്‍ എം.എല്‍.എ. സേവന സന്നദ്ധതയോടെ ഇത്തരം പ്രവര്‍ത്തനങ്ങളള്‍ നടത്തുന്ന സാമുഹിക സംഘടകളുടെ ഇടപെടല്‍ പ്രശംസനീയമാണന്നും എം.എല്‍.എ പറഞ്ഞു. ബൈക്ക് അപകടത്തില്‍ ഗുരുതരമായിപരുക്കേറ്റ് കഴിയുന്ന പോത്താനിക്കാട് മാവുടി ഓണാക്കരകുടി എല്‍ദോസി(28) ന്റെ ചികിത്സക്കായി അടിവാട് ഹീറോയഗ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കോതമംഗലം നഗരത്തില്‍ നടന്ന ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നിദ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹീറോയഗ്‌സ് ക്ലബ്ബ് പ്രസിഡന്റ് കെ.കെ അഷറഫ്, ക്ലബ്ബ് ട്രസ്റ്റ് ചെയര്‍മാന്‍ പി.എ യഹ്ക്കൂബ്, ക്ലബ്ബ് ചാരിറ്റി ഹാന്‍ഡ് ഓര്‍ഗനൈസര്‍ ഷൗക്കത്തലി എം.പി, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ മേഖല സെക്രട്ടറി എം.പി ബഷീര്‍, സി.എം അഷറഫ്, സുബൈര്‍ പി.എം, ലെത്തീഫ് കുഞ്ചാട്ട് തുടങ്ങിയവര്‍ ഫണ്ടുശേഖരണത്തിന് നേതൃത്വം നല്‍കി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സേവന രംഗത്ത് സജീവമായി രംഗത്തുള്ളഅടിവാട് ഹീറോയഗ്‌സ് ക്ലബ്ബ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒരു ബസ് വാങ്ങി സര്‍വീസ് നടത്തി ഈ രംഗത്ത് മാതൃക പരമായ ഇടപ്പെടലുകളാണ് നടത്തി വരുന്നത്.
ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എല്‍ദോസിനെ സഹായിക്കുന്നതിന് ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കുന്ന തോടൊപ്പം ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള ബസിന്റെ ഒരു ദിവസത്തെ വരുമാനവും ഇതിനായി നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."