ഭൂമിതട്ടിപ്പ് കേസ് വിജിലന്‍സ് അട്ടിമറിക്കുന്നതായി പരാതി
ആലപ്പുഴ: ആള്‍മാറാട്ടം നടത്തി കോടികള്‍ വിലമതിക്കുന്ന 66 ഏക്കര്‍ ഭൂമി തട്ടിയെടുത്ത കേസില്‍ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം.
ഹരിപ്പാട് ആറാട്ടുപുഴ സ്വദേശി ഷിഹാബുദ്ദീനും മാതാവ് റഹീമാ ബീവിയും ചേര്‍ന്ന് നല്കിയ പരാതിയിലാണ് മൂന്ന് വര്‍ഷമായിട്ടും യാതൊരു അന്വേഷണവും നടത്താതെയും ഇത് സംബന്ധിച്ച കേസ് ഡയറി ലോകായുക്തയില്‍ ഹാജരാക്കാതെയും വിജിലന്‍സ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് ഷിഹാബുദ്ദീന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
റഹീമാ ബീവിയുടെ പിതാവ് ജാഫര്‍ കുഞ്ഞ് വസ്തു നോക്കി നടത്താന്‍ ഏല്‍പ്പിച്ച ശ്രീകാര്യം സ്വദേശി അബ്ദുല്ജാഫര് എന്നയാള്‍ ആള്‍മാറാട്ടം നടത്തി കൃത്രിമ രേഖകളുണ്ടാക്കി വസ്തുക്കള്‍ തട്ടിയെടുത്തെന്നാണ് പരാതി.
2013 ല്‍ ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിനും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് 2015 ല്‍ ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്.
എന്നാല്‍ കേസ് അന്വേഷിക്കാന്‍ ലോകായുക്ത വിജിലന്‍സിനെ ചുമതലപ്പെടുത്തിയെങ്കിലും നാളിത് വരെയായി ലോകായുക്തയില്‍ ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പല തവണയായി അവധി നീട്ടിച്ചോദിക്കുകയാണെന്നും ഷിഹാബുദ്ദീന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."