മദ്യനയം പുനഃപരിശോധിക്കണം: തിരുവഞ്ചൂര്‍
ആലപ്പുഴ: വിദ്യാലയങ്ങളുടേയും, ആരാധനാലയങ്ങളുടേയും സമീപം പുതിയ മദ്യഷാപ്പ് അനുവദിക്കുവാനുള്ള ദൂരപരിധി 50 മീറ്ററായി കുറച്ച നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. എല്ലാം ശരിയാക്കാം എന്ന മോഹന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന ഇടതുമുന്നണി കഴിഞ്ഞ ഓണക്കാലത്ത് കേരളത്തില്‍ യഥേഷ്ടം പുതിയ ബാറുകള്‍ തുറന്ന് മദ്യലോബിയെ സഹായിക്കാന്‍ നടപടി സ്വീകരിച്ചപ്പോള്‍ ഇത്തവണ ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി ഓണക്കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യലോബിയെ സഹായിക്കുവാന്‍ കാണിക്കുന്ന താല്‍പര്യം മറ്റ് യാതൊരു രംഗത്തും കാണിക്കുന്നില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 15 ഓളം വെറ്റിലേറ്ററുകള്‍ ഒഴിവ് ഉണ്ടായിട്ടും മുരുകന്‍ എന്ന അന്യസംസ്ഥാന തൊഴിലാളി മരിക്കാന്‍ ഇടയായതിനു സര്‍ക്കാരിനെതിരെ കേസെടുക്കണമെന്നും കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.സി.ആര്‍.ജയപ്രകാശ്, കെ.പി.സി.സി ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ ഏബ്രഹാം, എ.എ.ഷുക്കൂര്‍, അഡ്വ.ഷാനിമോള്‍ ഉസ്മാന്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, അഡ്വ.കെ.പി.ശ്രീകുമാര്‍, ജി.മുകുന്ദന്‍പിള്ള, എം.എന്‍.ചന്ദ്രപ്രകാശ്, വേലംചിറ സുകുമാരന്‍, എം.കെ.വിജയന്‍, കെ.വി.മേഘനാദന്‍, കല്ലുമലരാജന്‍, ടി.സുബ്രഹ്മണ്യദാസ്, പി.ഉണ്ണികൃഷ്ണന്‍, ജി.സഞ്ജീവ്ഭട്ട്, നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, അഡ്വ.വി.ഷുക്കൂര്‍, ഏ.കെ.ബേബി, അലക്‌സ് മാത്യു, അഡ്വ.റ്റി.എച്ച്.സലാം, അഡ്വ.സി.ഡി.ശങ്കര്‍, സജി.ജോസഫ്, റ്റി.വി.രാജന്‍, അഡ്വ.റീഗോരാജു, സുനില്‍ ജോര്‍ജ്, പി.ബി.വിശ്വേശ്വരപണിക്കര്‍, ഇല്ലിക്കല്‍ കുഞ്ഞുമാന്‍, സിറിയക് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."