അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി: 268.32 ലക്ഷം രൂപയുടെ ലേബര്‍ ബജറ്റിന് അംഗീകാരം
ആലപ്പുഴ: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായി ഹരിപ്പാട് മുനിസിപ്പാലിറ്റി സമര്‍പ്പിച്ച 268.32 ലക്ഷം രൂപയുടെ തൊഴില്‍ ബജറ്റിന് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.
62,400 തൊഴില്‍ ദിനങ്ങളാണ് പദ്ധതിയിലൂടെ നഗരസഭയില്‍ സൃഷ്ടിക്കപ്പെടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അരുക്കുറ്റി, ചുനക്കര, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തുകള്‍, മുതുകുളം ബ്ലോക്ക് പഞ്ചായത്ത്, ചേര്‍ത്തല നഗരസഭ എന്നിവ സമര്‍പ്പിച്ച വാര്‍ഷിക പദ്ധതി ഭേദഗതിക്കും അംഗീകാരം നല്‍കി. ഗാര്‍ഹിക കുടിവെള്ള കണക്ഷന് അരൂക്കൂറ്റി ഗ്രാമപഞ്ചായത്ത് നിശ്ചയിച്ച 5,000 രൂപ 4,000 ആയി കുറച്ചു. നാളികേര കൃഷി വികസനത്തിന് 12.70 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം നേടി.
ആട് വിതരണത്തിന് നിശ്ചയിച്ചിരുന്ന യൂനിറ്റ് ചെലവ് ആറായിരമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ എസ്.എസ്.എ. പദ്ധതിക്കായി 5.93 ലക്ഷത്തിനു പുറമേ 5.60 ലക്ഷം രൂപ കൂടി വകയിരുത്തി. ശാരീരിക മാനസിക വൈകല്യമുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ്ൂണിഫോം, എസ്.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിര്‍മ്മാണം, സൈക്കിള്‍ വിതരണം തുടങ്ങിയ പദ്ധതികളുടെ തുക വര്‍ദ്ധിപ്പിച്ചുള്ള ഭേദഗതിയ്ക്കും അംഗീകാരം നല്‍കി.
മുതുകുളം ബ്ലോക്ക് പഞ്ചായത്തില്‍ പാലിന് സബ്‌സിഡി, നെല്‍കൃഷി ജലസേചനത്തിന് പെട്ടിയും പറയും, ഉള്ളിട്ട പുഞ്ചയില്‍ ത്രിഫെയ്‌സ് വൈദ്യുതി ലൈന്‍ തുടങ്ങിയ പദ്ധതികളുടെ അടങ്കല്‍ തുക വര്‍ദ്ധനയും യോഗം അംഗീകരിച്ചു. ഭേദഗതി വരുത്തുന്ന പദ്ധതികളില്‍ മാലിന്യ സംസ്‌കരണത്തിനും ഹരിതകേരളം പദ്ധതിക്കും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്ന് കളക്ടര്‍ ടി.വി. അനുപമ നിര്‍ദേശിച്ചു.
പദ്ധതി നിര്‍വ്വഹണം മൂന്നാംഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ 70 ശതമാനം പ്രവര്‍ത്തികളും ഡിസംബറിനകം തന്നെ പൂര്‍ത്തിയാക്കുന്നതിന് ഊര്‍ജ്ജിത നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
പദ്ധതി നടത്തിപ്പ് വേഗത്തിലാക്കുന്നതിന് തദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒഴിവുള്ള തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."