എക്സൈസ് റേഞ്ച് ഓഫിസ് മാര്‍ച്ച് നടത്തി
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ വികലമായ മദ്യനയത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കോട്ടയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കച്ചേരിക്കടവ് എക്സൈസ് റേഞ്ച് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
ജില്ലാ ലീഗ് ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
എക്സൈസ് ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എസ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി.
എസ്.ടി.യു ജില്ലാ പ്രസിഡന്റ് അസീസ് കുമാരനല്ലൂര്‍, ജില്ലാ ലീഗ് സെക്രട്ടറി കെ.എന്‍ മുഹമ്മദ് സിയ, വൈസ് പ്രസിഡന്റ് ഹാജി കെ.കെ കൊച്ചുണ്ണി, മുനിസിപ്പല്‍ കൗണ്‍സിലര്‍ കുഞ്ഞുമോന് കെ. മേത്തര്‍, എം.എം അഷ്റഫ്, അന്‍സാരി, കെ.എന്‍ കാസിം, അഡ്വ. നവാബ് മുല്ലാടം, വി.ഡി ഷാഹുല്‍ ഹമീദ്, ഹാജി റ്റി എം ഷെരീഫ് സംസാരിച്ചു.
പ്രസിഡന്റ് എ.എ ലത്തീഫ് അധ്യക്ഷനായി. സെക്രട്ടറി ഫാറൂഖ് പാലപ്പറമ്പില്‍ സ്വാഗതവും പി.കെ അബ്ദുല്‍സലാം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."