HOME
DETAILS
MAL
സംഘര്‍ഷം നോക്കി നിന്നു, മറയൂര്‍ എസ്.ഐയെ സ്ഥലം മാറ്റി
backup
September 12 2017 | 05:09 AM
മറയൂര്‍: മറയൂരില്‍ സി.പി.എം-ഐ.എന്‍.ടി.യു.സി സംഘര്‍ഷം ഒഴിവാക്കാന്‍ ക്രിയാത്മകമായി ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മറയൂര്‍ എസ്.ഐയെ സ്ഥലംമാറ്റി.
മറയൂര്‍ ടൗണില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം സംഘര്‍ഷം നടന്നപ്പോഴാണ് എസ്.ഐ ലാല്‍ .സി. ബേബി, അഡീഷനല്‍ എസ്.ഐ ഹാഷിം എന്നിവര്‍ നടപടി സ്വീകരിക്കാതിരുന്നതെന്നു പറയുന്നു. യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം നടക്കുമ്പോള്‍ പിന്തിരിപ്പിക്കാന് പോലും ശ്രമിക്കാതെ നോക്കി നില്ക്കുന്ന എസ്.ഐ യുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മൂന്നാര്‍ സി.ഐയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലിസ് മേധാവി അടിയന്തരമായി മൂന്നാര്‍ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്.
മൂന്നാര്‍ സബ് ഇന്‍സെപ്ക്ടര്‍ അജയകുമാറിനാണ് മറയൂര്‍ പൊലിസ് സ്റ്റേഷന്റെ താല്‍ക്കാലിക ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."