നിലവാരത്തകര്‍ച്ച വിദ്യാഭ്യാസ മേഖലയുടെ ദൗര്‍ബല്യം: മുഖ്യമന്ത്രി
കൂത്തുപറമ്പ്: കേരളത്തിലെ വിദ്യാഭ്യാസ മേഖല കാലാനുസൃതമായ നിലവാരത്തിലേക്ക് ഉയരാത്തത് ദൗര്‍ബല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പോരായ്മ പരിഹരിച്ച് വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഔന്നത്യത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനമാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വേങ്ങാട് ഇ.കെ നായനാര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. കെ.കെ രാഗേഷ് എം.പി, പി. ബാലന്‍, സി.പി അനിത, പി. ഗൗരി, കെ. ശശിധരന്‍, എന്‍. ഉത്തമന്‍ സംസാരിച്ചു. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സര്‍ക്കാറില്‍ നിന്നു അനുവദിക്കപ്പെട്ട 3,85,00000 ലക്ഷം രൂപയ്ക്കു പുറമെ വിവിധ മേഖലകളില്‍ നിന്നുമുള്ളവരുടെ സഹായത്തിന്റെ ആദ്യ ഗഡുവും ചടങ്ങില്‍ മുഖ്യമന്ത്രി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."