HOME
DETAILS
MAL
നാല് കേന്ദ്രങ്ങളില്‍ പ്രത്യേക പൊലിസ് നിരീക്ഷണം
backup
September 12 2017 | 06:09 AM
കണ്ണൂര്‍: അടുത്തിടെ സി.പി.എം-ബി.ജെ.പി സംഘര്‍ഷം നടന്ന പയ്യന്നൂര്‍, ഇരിട്ടി, തലശേരി, കൂത്തുപറമ്പ് സര്‍ക്കിള്‍ പരിധികളില്‍ പൊലിസിന്റെ പ്രത്യേക സുരക്ഷ. ഇരിട്ടിയിലെ തില്ലങ്കേരി, മുഴക്കുന്ന് സ്റ്റേഷന് പരിധിയില്‍ ഘോഷയാത്രകള്‍ നടക്കുന്ന പ്രദേശങ്ങള്‍ പൊലിസ് നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് തില്ലങ്കേരിയില്‍ വ്യാപക അക്രമം നടന്നത്. അന്ന് ബി.ജെ.പി പ്രവര്ത്തകന് വിനീഷ് കൊല്ലപ്പെട്ടിരുന്നു. സമീപകാലത്തായി നടന്ന പയ്യന്നൂരിലെ കൊലപാതകങ്ങളും തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് മേഖലകളിലെ സംഘര്‍ഷങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെയാണ് കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."