ജീര്‍ണതക്കെതിരേ മഹല്ല് നേതൃത്വം ജാഗ്രത കാണിക്കണം: നേതൃസംഗമം
വടകര: സാമൂഹിക ജീര്‍ണതക്കും ധാര്‍മിക മൂല്യച്യുതിക്കുമെതിരേ മഹല്ല് നേതൃത്വം ജാഗ്രത കാണിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ ആചരിക്കുന്ന നാട്ട് നന്മ ത്രൈമാസ കാംപയിനിന്റെ ഭാഗമായി വടകര ബുസ്താനുല്‍ ഉലൂം ഓഡിറ്റോറിയത്തില്‍നടന്ന നേതൃസംഗമത്തില്‍ ജില്ലാ ജന. സെക്രട്ടറി ഒ.പി അഷ്റഫ് അദ്ധ്യക്ഷനായി.
സയ്യിദ് ടി.പി.സി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിദ്ധീഖലി രാങ്ങാട്ടൂര്‍, സാജിഹ് ശമീര്‍ അസ്ഹരി ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ടി.വി.സി അബ്ദുസ്സമദ് ഫൈസി സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്കി.
ശംസുദ്ദീന്‍ ഫൈസി അഴിയൂര്‍ സ്വാഗതവും ഖാസിം നിസാമി പേരാമ്പ്ര നന്ദിയും പറഞ്ഞു. അബുദാബി ജില്ലാ നേതാക്കളായ ഹാരിസ് ബാഖവി കടമേരി, സിറാജ് പയ്യോളി, ഹംസ കുറ്റ്യാടി, അഷ്റഫ് മൗലവി വാണിമേല്‍, അബ്ദുല്‍ അസീസ് ഫൈസി കുയ്തേരി, മൂസ കുട്ടോത്ത്, അബ്ദുല്‍ അസീസ് ബാഖവി, സുബൈര്‍ ഹാജി, എ.പി മഹ്മൂദ് ഹാജി, മുഹമ്മദ് പടിഞ്ഞാറത്തറ, ജലീല്‍ ദാരിമി നടുവണ്ണൂര്‍, കബീര്‍ റഹ്മാനി, തയ്യിബ് റഹ്മാനി, ശുഹൈബ് ദാരിമി നന്തി, ഹിളര്റഹ്മാനി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."