വേങ്ങാട് വ്യാജ ത്വരീഖത്ത് ആസ്ഥാനം അടച്ചുപൂട്ടണം: എസ്.കെ.എസ്.എസ്.എഫ്
കണ്ണൂര്‍: ഒട്ടേറെ ദുരൂഹതകള്‍ക്ക് വിധേയമായ വ്യാജ ത്വരീഖത്ത് ആസ്ഥാനം അടച്ചുപൂട്ടണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കള്‍ പറഞ്ഞു.
ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത പലതും അവിടെ നടക്കുന്നതിനാല്‍ ഇതിനെ കാലങ്ങളായി മുസ്ലിം ജനത എതിര്‍ത്തിരുന്നതാണ്. ത്വരീഖത്ത് ആസ്ഥാനത്തെ പ്രമുഖര്‍ക്കെതിരേ പല ആരോപണങ്ങള്‍ ഉണ്ടായിട്ടും അന്വേഷിക്കാന്‍ അധികാരികള്‍ തയാറാകാത്തത് ദുരൂഹതയേറുന്നു.
അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റിയും സമസ്തയും പോഷക സംഘടനകളും രംഗത്തുവന്നിരുന്നു. സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടും അവിടെ നടക്കുന്ന അനിസ്ലാമിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും എസ്.കെ.എസ്.എസ്.എഫ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് നടത്തിയിരുന്നു.
ഇത്തരം ഇസ്ലാമിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിശ്വാസികള്‍ തിരിച്ചറിയണമെന്നും അവിടെ നടക്കുന്ന ഉറൂസ് പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."