മൃത്യുഞ്ജയഹോമം നടത്താന്‍ പറഞ്ഞതിനര്‍ഥം മരിക്കാന്‍ തയാറാകാന്‍: മുഖ്യമന്ത്രി
തളിപ്പറമ്പ്: ചിലര്‍ നമ്മോട് മൃത്യുഞ്ജയഹോമം നടത്തിക്കോളൂ എന്ന് പറഞ്ഞതിനര്‍ഥം മരിക്കാന്‍ തയാറായിക്കൊള്ളൂ എന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിന്റെ സുവര്‍ണ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശരിയായ അഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്ന നിലയാണ് രാജ്യത്തുള്ളത്. കേരളത്തിലടക്കം വലിയ പ്രതിഷേധം ഇതിനെതിരേ നടന്നു. അതിനിടെയാണ് നമ്മുടെ നാട്ടിലും ഒരു ശബ്ദം കേള്‍ക്കേണ്ടി വന്നത്. പുരോഗമനപരമായ അഭിപ്രായം പറയുന്നവര്‍ ജീവിച്ചിരിക്കുന്നത് ഇവരുടെ ഔദാര്യത്തിലാണെന്നാണ് ധാരണ. ഇവര്‍ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് യുവത്വം തിരിച്ചറിയണം. രാജ്യത്ത് മഹാത്മാഗാന്ധിയെ തമസ്‌കരിച്ച് മറ്റു ചിലരെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമം നടക്കുകയാണ്.
ഗാന്ധിയുടെയോ ദേശീയ പ്രസ്ഥാനത്തിന്റെയോ ചരിത്രമല്ല ഇവര്‍ പഠിപ്പിക്കുന്നത്. ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ വ്യാപകമായ ഗൂഢശ്രമം രാജ്യത്ത് നടക്കുന്നതായും രാജ്യത്തിന്റെ യഥാര്‍ത്ഥ ചരിത്രം ചിലര്‍ക്ക് അലോസരമായി തീരുന്നുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി.
പൂര്‍വവിദ്യാര്‍ഥിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി. കെ. അബ്ദുല്‍ ഖാദര്‍, കെ.വി മുഹമ്മദ് കുഞ്ഞി, മഹമൂദ് അള്ളാംകുളം, പി. മഹമൂദ് സംസാരിച്ചു. തുടര്‍ന്ന് ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മിയും വിനോദ് കോവൂരും അവതരിപ്പിച്ച കോമഡി ഷോയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."