HOME
DETAILS
MAL
വ്യാജ പാസ്പോര്‍ട്ട് കേസ്: കൊളവയലിലെ പോസ്റ്റ്മാന് അറസ്റ്റില്‍
backup
September 12 2017 | 06:09 AM
കാഞ്ഞങ്ങാട്: വ്യാജ പാസ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് പോസ്റ്റ്മാനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. കൊളവയല്‍ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാന് എം.വി.ബാല(45)നെയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുരളീധരനും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജ പാസ്പോര്‍ട്ട് കേസ് അടുത്തകാലത്തായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് പോസ്റ്റ്മാനെ അറസ്റ്റ് ചെയ്തത്. പാസ്പോര്ട്ടുകള് വ്യാജപാസ്പോര്‍ട്ട് സംഘത്തിന് കൈമാറിയതിനാണ് കേസ്. നേരത്തെ ഹൊസ്ദുര്‍ഗ് പൊലിസ് ഇതേ സംഭവത്തില്‍ ബാലനെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നൂറോളം കേസുകളാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്. അറസ്റ്റിലായ ബാലനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."