പുതിയ ബസ് സ്റ്റാന്‍ഡ് ജങ്ഷന്‍ ഇനി പ്രകാശപൂരിതമാകും
കാസര്‍കോട്; നഗരത്തിലെ പ്രധാന ജങ്ഷനില്‍ വെളിച്ചം വീണ്ടും തെളിഞ്ഞു.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ടു ഒരു മാസത്തിലധികമായെങ്കിലും ഇത് തെളിയിക്കാന്‍ നഗരസഭാ അധികൃതര്‍ തയാറായിരുന്നില്ല.
ഇത് സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
ദേശീയ പാതയിലെ ഈ ജങ്ഷനില്‍ സന്ധ്യ മയങ്ങിയാല്‍ കൂരിരുട്ടാണ് ഉണ്ടായിരുന്നത്. രാത്രി പതിനൊന്നു വരെ പാതയോരത്ത് ബസുകള്‍ക്കു കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് കടുത്ത ദുരിതമായിരുന്നു. മംഗളൂരു ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍നിന്നു കാസര്‍കോട്ടെത്തുന്ന യാത്രക്കാര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും കണ്ണൂര്‍ ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്നതിനു വേണ്ടി ഈ ജങ്ഷനിലാണ് വാഹനങ്ങള്‍ക്ക് വേണ്ടി കാത്തു നില്‍ക്കുന്നത്.
കഴിഞ്ഞ ദിവസം ഈ കവലയിലെ കൂറ്റന്‍ വിളക്ക് കാല്‍ വീണ്ടും പ്രകാശിച്ചു തുടങ്ങിയതോടെ കവലയിലെത്തുന്ന നിത്യ യാത്രക്കാര്‍ക്ക് ആശ്വാസമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."