'ബി.ജെ.പിയുടെ പ്രസ്താവന രാഷ്ട്രീയ രാഷ്ട്രീയ പ്രേരിതം'
കാസര്‍കോട്: നാഷനല്‍ ഹൈവേയിലെ നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്‍പ്പാലം നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി. കരുണാകരന് എം.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സത്യഗ്രഹത്തിനെതിരേ ബി.ജെ.പി നടത്തിയ പ്രസ്താവന അവരുടെ രാഷ്ട്രീയ സങ്കുചിതത്വമാണ് വെളിപ്പെടുത്തുന്നത് എന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്.
പള്ളിക്കര മേല്‍പ്പാല നിര്‍മാണത്തിന് എം.പിയുടെ സജീവമായ ഇടപെടലിന്റെ ഫലമായി സ്ഥലമെടുപ്പ് പൂര്‍ത്തീകരിക്കുകയും സേതുഭാരതം പദ്ധതിയിലുള്‍പ്പെടുത്തി നാല്‍പ്പത് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
നാഷനല്‍ ഹൈവേ ആറുവരി പാതയാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സാങ്കേതിക പ്രശ്നങ്ങള്‍ കാരണം നിര്‍മാണം ആരംഭിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത് പരിഹരിക്കാന്‍ എം.പിയുടെ ഇടപെടലിനോടൊപ്പം ജനകീയ സമ്മര്‍ദ്ദം ഉയര്‍ത്തികൊണ്ടുവരുന്നതിന്റെ ഭാഗമായി 18 മുതല്‍ ആരംഭിക്കുന്ന ജനകീയ സത്യാഗ്രഹത്തിന് സമൂഹത്തിന്റെ എല്ലാ മേഖലയില്‍നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.
വസ്തുത ഇതായിരിക്കെ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ പ്രതികരണം തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."