ഡല്‍ഹി മെട്രോ ഓടി; വാതില്‍ അടയ്ക്കാതെ- video
ഡല്‍ഹി: ഡി.എം.ആര്‍.സി മെട്രോ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ഗുഡ്ഗാവിലേക്ക് തിരിച്ചത് വാതില്‍ അടയ്ക്കാതെ സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു ഇത്തരത്തില്‍ മെട്രോയുടെ യാത്ര. തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
ഡല്‍ഹി ചൗരി ബസാര്‍ മുതല്‍ കാശ്മീരി ഗേറ്റ് വരെയുള്ള യെല്ലോ ലൈനിലൂടെയാണ്(Yellow Line) വാതില്‍ അടയ്ക്കാതെ മെട്രോ ട്രെയിന്‍ ഓടിയത്.
ട്രെയിനിലെ ഒരു വാതിലിനു മാത്രമേ തകരാറുണ്ടായിരുന്നുള്ളു. ഡി.എം.ആര്‍.സി ജീവനക്കാരനും ട്രയിനില്‍ ഉണ്ടായിരുന്നു. തകരാര്‍ ശ്രദ്ധയില്‍പെട്ടതോടെ പ്രശ്‌നം പരിഹരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
2014 ലും സമാന സംഭവം നടന്നിട്ടുണ്ട്. അന്ന് മുഴുവന്‍ വാതിലുകളും അടയ്ക്കാതെയാണ് ട്രെയിന്‍ യാത്ര ചെയ്തത്.
#WATCH: At around 10 pm #Delhi Metro ran with its doors open between Chawri Bazar & Kashmiri Gate stations on the yellow line.(Mobile Video) pic.twitter.com/ciwH0ckyEF
— ANI (@ANI) September 11, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."