നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
പൊന്നാനി: സ്വകാര്യഭൂമി നികത്താന്‍ നഗരസഭാ സെക്രട്ടറി നോട്ടീസ് നല്‍കിയ സംഭവം; യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പൊന്നാനി നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
ഉച്ചയ്ക്ക് നഗരസഭാ കാര്യാലയത്തിലെ സെക്രട്ടറിയുടെ ഓഫിസിലെത്തി കുത്തിയിരുന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്. ഭൂമാഫിയയില്‍ നിന്നും പണം കൈപ്പറ്റിയാണ് സെക്രട്ടറി നഞ്ചഭൂമിയില്‍ മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കിയതെന്നാണ് ആരോപണം. ഒരു ഏക്കര്‍ ഭൂമി നികത്താന്‍ ഒരു കോടി രൂപയോളം കൈക്കൂലി നല്‍കിയെന്നും ആരോപണമുണ്ട്. വിഷയത്തില്‍ സി.പി.ഐയും സെക്രട്ടറിക്കെതിരേ ശക്തമായി രംഗത്തുണ്ട്.
ഭൂമി നികത്താന്‍ അനുമതിനല്‍കിയ സംഭവത്തില്‍ സെക്രട്ടറി വിശദീകരണം നല്‍കണമെന്നും സെക്രട്ടറി തല്‍സ്ഥാനത്ത് നിന്നും മാറണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സെക്രട്ടറിയെ ഉപരോധിച്ചത്.
ഒരു മണിക്കൂറോളം പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ഒടുവില്‍ സെക്രട്ടറി വിഷയത്തില്‍ തെറ്റ് ഏറ്റു പറഞ്ഞതോടെയാണ് പിരിഞ്ഞുപോകാന്‍ തയാറായത്. ഇതിനിടെ പൊലിസ് എത്തി പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയും ചെയ്തു. ഉപരോധത്തിന് യൂത്ത് ലീഗ് നേതാക്കളായ ഫൈസല്‍ കടവ്, ഷബീര്‍ ബിയ്യം, എം.പി നിസാര്‍, എ.എം നാസര്‍, കെ.എ റഊഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."