നിലമ്പൂരില്‍ വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിച്ചു; ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനങ്ങള്‍ തയാറായില്ല
നിലമ്പൂര്‍: നിലമ്പൂരില്‍ വീണ്ടും യാത്രക്കാരുടെ കരുണയുടെ മുഖം തിരിച്ച സംഭവം അരങ്ങേറി. അപകടത്തില്‍ പരുക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഇന്നലെയും വാഹന യാത്രികര്‍ തയാറായില്ല. ഇന്നലെ പുലര്‍ച്ചെ നിലമ്പൂര്‍ ജനതപ്പടിക്കും കീര്ത്തിപ്പടിക്കും ഇടയില്‍ കെ.എ.ന്‍ജി റോഡില്‍ ജോലിക്കായി പോവുകയായിരുന്ന കളത്തിങ്ങതൊടിക ഫിറോസിനെ (30) അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചു. റോഡിലേക്ക് തെറിച്ചുവീണത് കണ്ടിട്ടും അപകടത്തിനിടയാക്കിയ വാഹനം നിര്‍ത്താതെപോകുകയായിരുന്നു. പള്ളിയില്‍ നിന്നും പ്രഭാത നിസ്കാരം കഴിഞ്ഞിറങ്ങിയവരാണ് ബോധമറ്റനിലയില്‍ കിടക്കുകയായിരുന്ന കണ്ടത്. ആശുപത്രിയിലെത്തിക്കാന്‍ അവര്‍ വരുന്ന വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. പൊലിസില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് പൊലിസ് ജീപ്പ് സ്ഥലത്തെത്തിയപ്പോഴേക്കും ഓട്ടോറിക്ഷയില്‍ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചു. സാരമായ പരുക്കേറ്റതിനാല്‍ ഇയാളെ പെരിന്തല്‍മണ്ണ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൊണ്ടുപോയി. തലക്കും കൈകാലുകള്‍ക്കും സാരമായി പരുക്കേറ്റ ഫിറോസിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുഡ്സ് വാഹനമാണ് ഇടിച്ചതെന്ന് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."