പാലം വെള്ളത്തിനടിയില്‍; ഗതാഗതം വഴിമുട്ടുന്നു
എടവണ്ണ: പാലം കരകവിഞ്ഞൊഴുകുന്നതോടെ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തില്‍. പന്നിപ്പാറ അങ്ങാടിയോട് ചേര്‍ന്നുള്ള മഞ്ചേരിതോടിന് കുറുകെയുള്ള പാലമാണ് മഴക്കാലമാവുന്നതോടെ വെള്ളത്തിനടിയിലാവുന്നത്. ശക്തമായ ഒരു മഴ പെയ്യുന്നതോടെ ഇതുവഴിയുള്ള ഗതാഗതം വഴിമുട്ടും.
ഇതോടെ തുവ്വക്കാട്, അരിമംഗലം, ബേക്കല കണ്ടി തുടങ്ങിയ പ്രദേശത്തെ ജനങ്ങളും പെരുവഴിയിലാവും. ഇവിടെയുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പന്നിപ്പാറ, എടവണ്ണ, അരീക്കോട് ഭാഗങ്ങളില്‍ പഠിക്കുന്നത്. പാലത്തില്‍ വെളളം കയറുന്നതോടെ രക്ഷിതാക്കളെത്തിയാണ് അരയ്‌ക്കൊപ്പം വെള്ളം നില്‍ക്കുന്ന പാലത്തിലൂടെ കുട്ടികളെ മറുകരയിലെത്തിക്കുന്നത്.
വെള്ളം കൂടുന്ന ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ അവധിയെടുക്കാറാണ് പതിവ്. ഈയടുത്ത് പന്നിപ്പാറചെരണി റോഡ് നവീകരണ പ്രവൃത്തി നടത്തിയെങ്കിലും കാലഹരണപ്പെട്ട പാലം പുതുക്കി പണിയാനുള്ള ഫണ്ട് കണ്ടെത്തിയിരുന്നില്ല. കാലപ്പഴക്കത്താല്‍ പാലത്തിന്റെ ഇരുവശങ്ങളിലെയും കൈവരികളും തകര്‍ന്ന നിലയിലായതിനാല്‍ വെള്ളം കൂടുന്നതോടെ മിക്ക യാത്രക്കാര്‍ക്കും പാലത്തിലൂടെയുള്ള യാത്ര ഭയാനകമാണ്. പുതിയ പാലത്തിനായി മന്ത്രിയടക്കമുള്ള ഉന്നത അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിച്ച് കാത്തിരിക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."