ആടുകള്‍ക്ക് അജ്ഞാതരോഗം; പ്രവാസം വിട്ടെത്തിയ റസാഖിന് വീണ്ടും ദുരിതം
കാളികാവ്: ചോക്കാട് പഞ്ചായത്തിലെ കൂരിപ്പൊയിലില്‍ ആടുകള്‍ക്ക് അജ്ഞാതരോഗം. പ്രവാസ ജീവിതം അവസാനിപ്പിച്ച് ആടിനെ വളര്‍ത്തി ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന കൂരിപ്പൊയിലിലെ മോരംപാടം സ്വദേശി പാന്തപ്പാടന് റസാഖിന്റെ ആടുകളാണ് കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. 13 ആടുകളില്‍ ആറെണ്ണവും രോഗം പിടിപെട്ട് ജീവന് നഷ്ടപ്പെട്ടു.
ബാക്കി ആടുകള്‍ക്ക് കൂടി രോഗം ബാധിച്ചതോടെ റസാക്കും കുടുംബവും ഏറെ ദുരിതത്തിലായി. ഓണം പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷമാണ് ആടുകള്‍ക്ക് അജ്ഞാത രോഗം പിടിപെട്ടിട്ടുള്ളത്. വൈറസ് ബാധയാണെന്നാണ് ആടുകള്‍ ചത്തൊടുങ്ങാന്‍ കാരക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
രോഗം പിടിപെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആടുകള്‍ ചത്തൊടുങ്ങുകയാണ് ചെയ്യുന്നത്. കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ മൃഗ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആടുകള്‍ക്ക് കച്ചവടക്കാര്‍ വന്നിരുന്നെങ്കിലും റസാഖ് വില്പന നടത്തിയിരുന്നില്ല.
ദിവസങ്ങള്‍ക്ക് മുന്‍പ് ചോക്കാട് പരുത്തിപ്പറ്റയിലെ കളക്കുന്ന് കോളനിയില്‍ താമസിക്കുന്ന ചേനപ്പാടി ആദിവാസി കോളനിയിലും ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ആടുകള്‍ക്ക് ഉണ്ടാകുന്ന വൈറസ് ബാധക്ക് ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."