വനംവകുപ്പ് ആദിവാസികളെ കുടിയൊഴിപ്പിക്കുമെന്ന പ്രചാരണം തെറ്റെന്ന് ഡി.എഫ്.ഒ
നിലമ്പൂര്‍: നെടുഞ്ചീരി മലവാരത്തിലെ ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്നുള്ള പ്രചാരണം തെറ്റാണെന്നും വനംവകുപ്പ് അത്തരം നടപടികളിലേക്ക് നീങ്ങില്ലെന്നും നോര്‍ത്ത് ഡിഎഫ്ഒ ഡോ. ആര്.ആടല് അരശന്. ഉന്നതാധികൃതര്‍ക്ക് നല്കിയി റിപ്പോര്‍ട്ടിലാണ് ഡിഎഫ്ഒ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ഭൂ നികുതി സ്വീകരിക്കരുതെന്ന് കാണിച്ച് വനംവകുപ്പ് പുള്ളിപ്പാടം വില്ലേജ് ഓഫിസര്‍ക്ക് നോട്ടിസ് നല്‍കിയിട്ടില്ലെന്നും ഡിഎഫ്ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. വനാവകാശ നിയമ പ്രകാരം അനുവദിക്കുന്ന ഭൂമി മറ്റുള്ളവര്ക്ക്കൈമാറാനാകില്ല.
മാടം, വീട്ടിക്കുന്ന്, കല്ലുവാരി കോളനികളില്‍ ഭൂനികുതി സ്വീകരിക്കുന്നതിനും കൈവശ രേഖ അനുവദിക്കുന്നതിനും വനം വകുപ്പിന് തടസമുണ്ടോ എന്ന് കാണിച്ച് വില്ലേജ് ഓഫിസര്‍ നല്കിയ കത്തിന് പ്രദേശം നെടുഞ്ചീരിവനത്തിലുള്പ്പെട്ടതാണെന്ന് മാത്രമാണ് മറുപടി നല്‍കിയതെന്നും നികുതിക്ക് തടസ്സമായോ മറ്റോ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും ഡി.എഫ്.ഒ പറഞ്ഞു.
വനാവകാശ നിയമ പ്രകാരം കൈവശ രേഖ അനുവദിച്ചെങ്കിലും റവന്യു പട്ടയം തന്നെ വേണമെന്ന് ആവശ്യമാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. അത്കോടതിവിധിക്ക് എതിരാണെന്നും ഡിഎഫ്ഒ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."