ഒ.വിയുടെ അസാനിധ്യം സാംസ്‌കാരിക രംഗത്ത് വലിയ വിടവുണ്ടാക്കി: മന്ത്രി ബാലന്‍
പാലക്കാട്: സമകാലിക സാഹചര്യത്തില്‍ കഥാകൃത്ത് ഒ.വി. വിജയന്റെ അസാന്നിധ്യം സാംസ്‌കാരിക രംഗത്ത് വലിയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പട്ടിക-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ഒ.വി വിജയന്‍ സ്മാരക സമിതി തസ്രാക്കില്‍ നിര്‍മിച്ച ഒ.വി വിജയന്റെ പ്രതിമ അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തസ്രാക്കിലേക്കുളള വഴി മധ്യേ നിര്‍മിച്ച വഴിയമ്പലത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചലച്ചിത്ര അവാര്‍ഡ് വലിയ താരങ്ങള്‍ക്ക് മാത്രമായി ഒതുക്കാതെ മികച്ച അഭിനയം കാഴ്ച്ച വെക്കുന്ന താരങ്ങള്‍ക്ക് കൂടി നല്‍കി പ്രോത്സാഹനജനകമായ സാഹചര്യം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു.
അഹല്യ ഹെറിറ്റേജ് വില്ലേജാണ് സ്മാരക സമിതിക്ക് പ്രതിമ സംഭാവന ചെയ്തത്. കൂമങ്കാവ് കനാലിന്റെ സമീപത്താണ് വഴിയമ്പലം നിര്‍മിച്ചിരിക്കുന്നത്. സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ. നാരായണദാസ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബു, സെക്രട്ടറി ടി.ആര്‍. അജയന്‍, സ്മാരക ഭരണ സമിതി അംഗം റഷീദ് കണിച്ചേരി, പ്രൊഫ. സി.പി ചിത്രഭാനു, മുണ്ടൂര്‍ സേതുമാധവന്‍, ആഷാ മേനോന്‍, പ്രൊഫ. പി.എ. വാസുദേവന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."