ചന്തപ്പുര റോഡില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു
കുഴല്‍മന്ദം: പാലക്കാട് -തൃശൂര്‍ ദേശീയ പാതയില്‍ കുഴല്‍മന്ദം ജങ്ഷനിലെ ചന്തപ്പുര റോഡ് ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോവുന്ന ചന്തപ്പുര ബൈപാസ് റോഡില്‍ ഗതാഗത കുരുക്ക് പതിവാകുന്നത് അപകടങ്ങള്‍ക്കും കാരണമാവുന്നു. കുഴല്‍മന്ദം ജങ്ഷനില്‍ നിന്ന് 500 മീറ്റര്‍ ദുരത്തില്‍ മാത്രം അഞ്ചു പൊതുധനകാര്യ സ്ഥാപനങ്ങളാണുള്ളത്.
വ്യാപാര സ്ഥാപനങ്ങളിലേക്കെത്തുന്നവരുടെ വാഹനങ്ങളും ദീര്‍ഘദൂര യാത്രക്ക് വരുന്നവരുടെ വാഹനങ്ങളും കൂടി പാര്‍ക്ക് ചെയ്യുന്നതാണ് മിക്കപ്പോഴും ഇവിടെ ഗതാഗത കുരുക്കിന് കാരണമാകുന്നത്. കുഴല്‍മന്ദം ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് തോലന്നൂര്‍, മാത്തൂര്‍, പെരിങ്ങോട്ടുകുര്‍ശ്ശി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ക്ക് ഇവിടെയാണ് സ്റ്റോപ്പുള്ളതെന്നതും ബസുകള്‍ ഇവിടെ നിര്‍ത്തിയിടുന്നതും ഗതാഗത കുരുക്കിന് കാരണമാകുന്നു.
ശനിയാഴ്ച ഇവിടെ കാലിച്ചന്ത നടക്കുമെന്നതിനാല്‍ അന്നേ ദിവസം ഗതാഗത കുരുക്ക് രൂക്ഷണാവുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചന്തയിലേക്കെത്തുന്നവരുടെയും ചന്തയിലെ വ്യാപാരികളുടെയും വാഹനങ്ങള്‍ തലങ്ങും വിലങ്ങുമായാണ് മിക്കയിടത്തും നിര്‍ത്തിയിടുന്നത്. ചന്തപ്പുരക്ക് സമീപം ഒരു ബസ്റ്റാന്‍ഡ് വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമണ്ട്. ഇതേപ്പറ്റി ഇതുവരെ ഭരണകൂടം ചിന്തിച്ചിട്ടില്ല.
ദേശീയ പാത വികസനത്തിന് മുമ്പ് റോഡിനിരുവശങ്ങളിലും വാഹനങ്ങള്‍ക്ക് സുഗമമായി പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നെങ്കിലും വികസനത്തിന് വഴിമാറിയ പുതിയ കവലയില്‍ ഗതാഗത കുരുക്ക് പതിവാകുകയാണ്. ചന്തപ്പുരക്ക് സമീപം വിശാലമായ പാര്‍ക്കിങ് സൗകര്യമൊരുക്കണമെന്ന് ദീര്‍ഘകാലത്തെ ആവശ്യമാണ് പഞ്ചായത്ത് അധികൃതര്‍ക്ക് അനങ്ങാപ്പാറ നയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."