ടോള്‍ പ്ലാസയില്‍ ഡെബിറ്റ് കാര്‍ഡ് നല്കിയ യുവാവിന് നഷ്ടമായത് 87,000 രൂപ
മുംബൈ: ടോള്‍ പ്ലാസയില്‍ ഡെബിറ്റ് കാര്‍ഡ് നല്കിയ യുവാവിന് നഷ്ടമായത് 87,000 രൂപ. പൂനെ- മുംബൈ പാതയിലെ ടോള്‍ പ്ലാസയില്‍ 230 രൂപയുടെ ടോള്‍ നല്കാന് കാര്‍ഡ് നല്കിയ യുവാവിനാണ് ഇത്രയും പണം നഷ്ടമായത്. പൂണെയില്‍ സെയില്‍സ് മാനേജറായ ദര്ശന് പാട്ടീല്‍ എന്ന 36 കാരനാണ് തട്ടിപ്പിനിരയായത്.
ഈ മാസം ഒന്‍പതിനായിരുന്നു സംഭവം. വൈകീട്ട് 6.27ന് പൂനെയ്ക്കുള്ള യാത്രയ്ക്കിടെ ഖലപൂറിലെ ടോള്‍ പ്ലാസയില്‍ ടോള്‍ നല്‍കാനായി ഡെബിറ്റ് കാര്‍ഡ് നല്കി. അപ്പോള്‍തന്നെ 230 രൂപ അടിച്ചതിന്റെ ബില്‍ നല്‍കുകയും മൊബൈലില്‍ സന്ദേശം വരികയും ചെയ്തു.
എന്നാല്‍ മിനിറ്റുകള്‍ക്കകം 2000 രൂപയുടെ സാധനം വാങ്ങിയതായി കാണിച്ച് വീണ്ടും മൊബൈലിലേക്ക് സന്ദേശം വന്നു. പിന്നീട് തുടരെ തുടരെ ആറോളം സന്ദേശങ്ങള്‍ വന്നു. 8.34 ഓടെ 87000 രൂപ നഷ്ടമായതായി പാട്ടീല്‍ പറയുന്നു. ഇതും കൂടാതെ 100 രൂപയുടെ ഒരു ഇടപാടും പത്തു രൂപയുടെ മൂന്ന് ഇടപാടുകളും കൂടി നടന്നുവെന്നും പാട്ടീല്‍ പറഞ്ഞു.
ഇതോടെ ദര്ശന് പാട്ടീല്‍ പൂണെ ഹദാപ്സര്‍ പൊലിസ് സ്റ്റേഷനിലും ബാങ്കിലും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."