പ്രസവ ശുശ്രൂഷക്ക് നിര്‍ത്തിയ യുവതി സ്ത്രീകളുടെ നഗ്നചിത്രം പകര്‍ത്തിയത് കൈയോടെ പിടികൂടി
ചാവക്കാട്: പ്രസവ ശുശ്രൂഷക്ക് നിര്‍ത്തിയ യുവതി സ്ത്രീകളുടെ നഗ്നചിത്രം പകര്‍ത്തിയത് കയ്യോടെ പിടികൂടി. കേസ് പൊലീസ് നിസാരമാക്കി വിട്ടതായി ആക്ഷേപം.
കടപ്പുറം പഞ്ചായത്തിലെ ഒരു വീട്ടില്‍ പ്രസവ ശുശ്രൂഷക്ക് നിന്ന സ്ത്രീയേയാണ് വീട്ടുകാര്‍ കയ്യോടെ പിടികൂടിയത്. ഹോം നഴ്സുമാരെ വിതരണം ചെയ്യാന്‍ ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സി വഴിയെത്തിയ യുവതി തമിഴ് നാട് സ്വദേശിയാണ്. പത്ത് ദിവസം മുമ്പാണ് ഇവര്‍ ജോലിക്കെത്തിയത്. പ്രസവിച്ചു കിടക്കുന്ന യുവതിയുടെ സഹോദരിയുടെ നഗ്നചിത്രമാണ് ഇവര്‍ മൊബൈല്‍ ഉപയോഗിച്ച് പകര്‍ത്തിയത്.
ഉറക്കത്തിലായിരുന്നു ആ യുവതി. സംഭവം കണ്ട വീട്ടുകാര്‍ മൊബൈല്‍ പരിശോധിച്ചു നോക്കിയപ്പോള്‍ പ്രസവിച്ചു കിടക്കുന്ന യുവതിയുടേതുള്പ്പടെ നിരവധി സ്ത്രീകളുടെ നഗ്ന ചിത്രങ്ങളുമുള്ളതായി കണ്ടെത്തി. ഇതില്‍ ഒരു വയോധികയുടെ നഗ്ന ചിത്രവുണ്ടായിരുന്നു.
വീട്ടുകാര്‍ ചാവക്കാട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ബാഹ്യ ഇടപെടലുകള്‍ കാരണം പിന്‍വലിക്കേണ്ടി വന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. മൊബൈല്‍ ചിത്രങ്ങള്‍ പൊലീസ് തന്നെ മായ്ച്ച് കളഞ്ഞതോടെ തെളിവുമില്ലാതായി. അതേസമയം സ്റ്റേഷനില്‍ പരാതിയെത്തിയതായി ചില പൊലീസുകാര്‍ വ്യക്തമാക്കി.
സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തുന്നത് പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടാനോ ഇന്റര്‍ നെറ്റ് സൈറ്റുകളുടെ ഏജന്‍സികള്‍ക്ക് വില്‍ക്കാനോ എന്നത് പൊലീസ് നടപടിയോടെ ദുരൂഹതായി മാറിയെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."