മുസ്്‌ലീം ലീഗ് മാര്‍ച്ച്്: ഇടത് സര്‍ക്കാരിന്റെ മദ്യനയം കടുത്ത വഞ്ചന: സി.എച്ച് റഷീദ്
വാടാനപ്പള്ളി: കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയം കേരള ജനതയോടുള്ള കടുത്ത വഞ്ചനയാണെന്ന് മുസ്‌ലീം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി.എച്ച് അബ്ദുള്‍ റഷീദ് പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ മദ്യവ്യാപന നയങ്ങള്‍ക്കെതിരേ മുസ്്‌ലീം ലീഗ് ഗുരുവായൂര്‍ മണലൂര്‍ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്ക് എക്‌സൈസ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വഞ്ചിച്ച ഇടത് മുന്നണിയുടെ മദ്യനയം തിരുത്തുന്നത് വരെ ശക്തമായ സമരവുമായി മുസ്്‌ലീം ലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് അസ്ഗര്‍ അലി തങ്ങള്‍ അധ്യക്ഷനായിരുന്നു. ചന്തപ്പടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പൊക്കുളങ്ങര എക്‌സൈസ് ഓഫിസിനു മുന്‍പില്‍ പൊലിസ് തടഞ്ഞു. ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങരയില്‍ നടന്ന ചടങ്ങില്‍ മുസ്‌ലീം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ മുഹമ്മദ് , എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ ഷാഹുല്‍ ഹമീദ് , മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍, കെ.എം.സി.സി നേതാക്കളായ എ.വി.എ ബക്കര്‍ ഹാജി, കെ.കെ ഹംസക്കുട്ടി, മണലൂര്‍ നിയോജക മണ്ഡലം മുസ്‌ലീം ലീഗ് പ്രസിഡന്റ് ആര്‍.എ അബ്ദുള്‍ മനാഫ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചക്കനാത്ത്, ഗുരുവായൂര്‍ നിയോജക മണ്ഡലം ഭാരവാഹികളായ പി.കെ ബഷീര്‍, സുബൈര്‍ തങ്ങള്‍, കെ.വി അബ്ദുള്‍ ഖാദര്‍, ആര്‍.പി ബഷീര്‍, ആര്‍.വി അബ്ദുള്‍ മജീദ്, നേതാക്കളായ ആര്‍.വി അബ്ദുള്‍ റഹീം, എ.കെ അബ്ദുള്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു.
തെക്കരകത്ത് കരീം ഹാജി, ഹനീഫ ഒരു മനയൂര്‍, അബ്ദുള്‍ വഹാബ് ഒരു മനയൂര്‍, എം.വി ഷക്കീര്‍, സി.എം ഷെരീഫ്, ഫക്രുദ്ധീന്‍ തങ്ങള്‍, സി.സി റസാഖ് ഹാജി, റഷീദ് കുന്നിക്കല്‍, ഷെരീഫ് ചിറക്കല്‍, എ.കെ മൊയ്തുണ്ണി, റാഫി ചേറ്റുവ, ഹനീഫ വാക, ഷക്കീര്‍ മാസ്റ്റര്‍, സുലൈമാന്‍ വാടാനപ്പള്ളി, പി.കെ അബൂബക്കര്‍, സി.ബി.എ ഫത്താഹ്, ടി.കെ ഉസ്മാന്‍, വി.പി മന്‍സൂര്‍ അലി, വി.എം മനാഫ്, അലി. അകലാട്, നിസാര്‍ മരുതയൂര്‍, അന്‍സാരി അറക്കല്‍, ഷെജീര്‍ പുന്ന തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."