ഇന്‍ഷുറന്‍സ് പ്രിമിയത്തിലെ ജി.എസ്.ടി; പ്രധാനമന്ത്രിക്ക് ഭീമഹരജി
തൃശൂര്‍: ഇന്‍ഷുറന്‍സ് പ്രിമിയത്തിന്മേലും അനുബന്ധ സേവനത്തിന്മേലും 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയത് കടുത്ത പ്രഹരമായി മാറിയിരിക്കയാണെന്ന് എല്‍.ഐ.സി എംപ്ലോയീസ് യൂണിയന്‍ തൃശൂര്‍ ഡിവിഷന്‍ പ്രസിഡന്റ് എം.രാജീവ്, ജനറല്‍ സെക്രട്ടറി ദീപക് വിശ്വനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോളിസിക്ക് പുറമേ പ്രീമിയം അടയ്ക്കാന്‍ വൈകുമ്പോള്‍ ചുമത്തുന്ന പിഴ പലിശയ്ക്കും ജി.എസ്.ടി ചുമത്തുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. നാടിന് എല്‍.ഐ.സി നല്‍കുന്ന മഹത്തായ സേവനം കണക്കിലെടുത്തെങ്കിലും ജി.എസ്.ടി ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഭീമ ഹര്‍ജി സമര്‍പ്പിക്കും. ഇതിനോടകം കേരളം, തമിഴ്‌നാട്, പുതുച്ചേരി സ്ഥലങ്ങളിലുള്ള സോണല്‍ ഘടകത്തില്‍ നിന്നും ഇതിനോടകം 22 ലക്ഷം പേര്‍ നിവേദനത്തില്‍ ഒപ്പിട്ടതായി ഭാരവാഹികള്‍ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ ജി.എസ്.ടി കൗണ്‍സില്‍ അംഗങ്ങളെ സന്ദര്‍ശിച്ച് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെന്നും ഇവര്‍ വ്യക്തമാക്കി. കെ.രാജേഷ്, കെ.വിനോദ്, ടി.സി വിനോദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."