HOME
DETAILS
MAL
മദ്യനയം ജനദ്രോഹപരമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി
backup
September 12 2017 | 07:09 AM
വടക്കാഞ്ചേരി: ഇടത് സര്‍ക്കാരിന്റെ മദ്യനയം അങ്ങേയറ്റം ജനദ്രോഹപരമാണെന്നും കേരളത്തെ മദ്യാലയമാക്കാനുള്ള നീക്കം അംഗീകരിയ്ക്കാനാവില്ലെന്നും വടക്കാഞ്ചേരിയില്‍ നടന്ന കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ഉത്തരമേഖലാ സമ്മേളനം പ്രഖ്യാപിച്ചു. ബാറുകളുടെ ദൂരപരിധി കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. മദ്യനയത്തിനെതിരേ സമൂഹ മനസാക്ഷിയെ ഉണര്‍ത്താന്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ തീരുമാനമായി. സെപ്തംബര്‍ 17 കരിദിനമാചരിയ്ക്കാനും തീരുമാനമെടുത്തു. വടക്കാഞ്ചേരി ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. പ്രിന്‍സ് ചിരിയങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടര്‍ ഫാ.ഡോ. ദേവസി പന്തല്ലൂക്കാരന്‍ അധ്യക്ഷത വഹിച്ചു. ജോജു പനയ്ക്കല്‍, ഫാ.ഡോ.ചാക്കോ ചിറമ്മല്‍, ജോസ് ചെമ്പിശ്ശേരി, റപ്പായി മേച്ചേരി, ഫ്രാന്‍സിസ് തേര് മഠം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."