ശ്രീകൃഷ്ണ ജയന്തിയാഘോഷം: നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
തൃശൂര്‍: ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നര മുതല്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും പാര്‍ക്കിംഗ് അനുവദിക്കില്ല. പാലക്കാട്, പീച്ചി തുടങ്ങി കിഴക്കന്‍ മേഖലയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ പുളിക്കന്‍ മാര്‍ക്കറ്റ് സെന്ററില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മിഷന്‍ ആശുപത്രി മുന്‍വശം, ഫാത്തിമ നഗര്‍, ഐ ടി സി ജംഗ്ഷന്‍, ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാട്ടേഴ്‌സ്, കാട്ടൂക്കാരന്‍ ജംഗ്ഷന്‍, ശവക്കോട്ട, ഫാത്തിമ നഗര്‍ ജംഗ്ഷന്‍ വഴി സര്‍വീസ് നടത്തണം. മാന്ദമംഗലം, പുത്തൂര്‍, വലക്കാവ് വഴിയുള്ള ബസുകള്‍ ഫാത്തിമ നഗര്‍, ഐ ടി സി ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ട്യുവാര്യര്‍ റോഡ് വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാട്ടേഴ്‌സ്, ഫാത്തിമ നഗര്‍ ജംഗ്ഷന്‍ വഴി മടങ്ങണം. മണ്ണുത്തി വഴിയുള്ള ബസുകള്‍ കിഴക്കേ കോട്ടയില്‍ നിന്ന് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെമ്പൂക്കാവ്, രാമനിലയം, അശ്വിനി വഴി വടക്കേ സ്റ്റാന്‍ഡിലെത്തണം. സ്റ്റേഡിയം ജംഗ്ഷന്‍ വഴി തിരിക്കണം. മുക്കാട്ടുകര, നെല്ലങ്കര വഴിയുള്ളവ ബിഷപ്പ് പാലസ്, ചെമ്പൂക്കാവ്, രാമനിലയം, അശ്വിനി ജംഗ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡിലെത്തി ഇന്‍ഡോര്‍ സ്റ്റേഡിയം ജംഗ്ഷന്‍ വഴി മടങ്ങണം. ചേലക്കര, വടക്കാഞ്ചേരി വഴിയുളള ബസുകള്‍ പെരിങ്ങാവ് എത്തി കോവിലകത്തുംപാടം അശ്വിനി ജംഗ്ഷനിലൂടെ വടക്കേ സ്റ്റാന്‍ഡിലെത്തി പതിവു പോലെ സര്‍വീസ് നടത്തണം. മെഡിക്കല്‍ കോളജ്, അത്താണി, കൊട്ടേക്കാട് ഭാഗത്തു നിന്നെത്തുന്ന ബസുകള്‍ പെരിങ്ങാവ് വഴി അശ്വിനി ജംഗ്ഷനിലൂടെ വടക്കേ സ്റ്റാന്‍ഡിലെത്തി പതിവുപടി സര്‍വീസ് നടത്തണം. ചേറൂര്‍, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുകാട് നിന്നുള്ള ബസുകള്‍ ബാലഭവന്‍, ടൗണ്‍ ഹാള്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് രാമനിലയം, ഇന്‍ഡോര്‍ സ്റ്റേഡിയം വഴി വടക്കേ സ്റ്റാന്‍ഡിലെത്തി ഇന്‍ഡോര്‍ സ്റ്റേഡിയം വഴി തിരികെ പോകണം. കുന്നംകുളം, അടാട്ട് വഴിയുള്ള ബസുകള്‍ പൂങ്കുന്നത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോള്‍, ലുലു ജംഗ്ഷന്‍ വഴി തിരികെ പോകണം. വാടാനപ്പള്ളി, അന്തിക്കാട്, കാഞ്ഞാണി വഴിയുള്ളവ കാല്‍വരി റോഡ് തോപ്പിന്‍മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതല്‍ പടിഞ്ഞാറേക്കോട്ട വരെയുള്ള ഭാഗത്ത് യാത്ര അവസാനിപ്പിച്ച് അവിടെ നിന്നു തിരികെ പോകണം. കൂര്‍ക്കഞ്ചേരി വഴി വരുന്ന ബസുകള്‍ ബാല്യ ജംഗ്ഷനിലൂടെ ശക്തന്‍ സ്റ്റാന്‍ഡിലെത്തി കണ്ണംകുളങ്ങര, ചിയ്യാരം, കൂര്‍ക്കഞ്ചേരി വഴി തിരികെ മടങ്ങണം. കസ്തൂര്‍ബ ആശുപത്രി ജംഗ്ഷനില്‍ നിന്ന് ശക്തനിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ല. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ്, കൂര്‍ക്കഞ്ചേരി, വെസ്റ്റ് ഫോര്‍ട്ട് വഴി പോകേണ്ട്യുവാഹനങ്ങള്‍ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് വടൂക്കരഅരണാട്ടുകര വഴി പോകണം. മണ്ണുത്തിക്കുള്ള ചെറുവാഹനങ്ങള്‍ ചിയ്യാരം വഴി പോകണം. ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പളളി വഴിയുള്ള വാഹ്യൂനങ്ങള്‍ മുണ്ടുപാലം ജംഗ്ഷനിലൂടെ ശക്തനില്‍ എത്തണം. കാട്ടൂക്കാരന്‍ ജംഗ്ഷന്‍ വഴി തിരിക്കണം. മണ്ണുത്തി, പാലക്കാട്, എറണാകുളം ഭാഗത്തേക്കുള്ള ബസുകളും ട്രെയിലറുകളും ഒഴികെയുള്ളവ പെന്‍ഷന്‍മൂല വഴി നെല്ലങ്കര, മുക്കാട്ടുകര വഴി പോകണം. കുന്നംകുളത്തു നിന്ന് പാലക്കാട് പോകുന്ന ബസുകളും ട്രെയ്‌ലറുകളും ഒഴികെയുള്ളവ മുണ്ടൂര്‍ കൊട്ടക്കാട്, വിയ്യൂര്‍ പാലം വഴി പവര്‍ ഹൗസില്‍ നിന്ന് പൊങ്ങണംകാട്, ചിറയ്ക്കകോട്, മുണ്ടത്തിക്കോട് വഴി പോകണം. കുന്നംകുളം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രെയ്‌ലര്‍ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂര്‍ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂര്‍ പാലം വഴി പവര്‍ ഹൗസ് വന്ന് പൊങ്ങണംക്കാട്, മുക്കാട്ടുകര വഴി പോകണം. കണിമംഗലത്തു നിന്ന് പടിഞ്ഞാറേകോട്ടക്കുള്ള ചെറിയ വാഹനങ്ങള്‍ നെടുപുഴ പോലീസ് സ്റ്റേഷന്‍, വടുക്കര, തോപ്പിന്‍മൂല വഴി പോകണം. ചിയ്യാരം വഴിയുള്ളവ കൂര്‍ക്കഞ്ചേരിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തോപ്പിന്‍മൂല വഴി പോകണം. ഈ സമയം നെടുപുഴ പോലീസ് സ്റ്റേഷന്‍ റോഡ് വണ്‍വേ ആയിരിക്കും. ജൂബിലി ജംഗ്ഷന്‍ വഴി കൂര്‍ക്കഞ്ചേരിക്കുള്ള ചെറുവാഹനങ്ങള്‍ മിഷന്‍ ക്വാട്ടേഴ്‌സ് വഴി ബിഷപ്പ് ആലപ്പാട്ട് റോഡ്, ചിയ്യാരം വഴി പോകണം.
കെ എസ് ആര്‍ ടി സി ബസുകള്‍ക്കുള്ള ക്രമീകരണം: തൃശൂര്‍ സ്റ്റാന്‍ഡില്‍ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേക്കുള്ള ബസുകള്‍ കണ്ണംകുളങ്ങര, ചിയ്യാരം വഴി പോകണം. പടിഞ്ഞാറേ മേഖലയില്‍ നിന്നെത്തുന്നവ പൂങ്കുന്നം ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യര്‍ റോഡിലൂടെ പൂത്തോള്‍ വഴി സ്റ്റാഡിലെത്തണം. അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഓര്‍ഡിനറി ബസുകള്‍ ശക്തനിലെ താത്ക്കാലിക കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെത്തി മടങ്ങണം. ഷൊര്‍ണൂര്‍, വഴിക്കടവ്, മെഡിക്കല്‍ കോളജ് ബസുകള്‍ സ്വരാജ് ഗ്രൗണ്ടിലെത്താതെ ഐ ടി സി ജംഗ്ഷന്‍, ഈസ്റ്റ് ഫോര്‍ട്ട് കോവിലകത്തും പാടം വഴി പോകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."