റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ പ്രശ്നത്തില്‍ കേന്ദ്രം നിലപാട് പുന:പരിശോധിക്കണം: സമസ്ത
തിരുവനന്തപുരം: സ്വന്തം രാജ്യത്ത് നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ട് അഭയാര്‍ഥികളായി എത്തുന്നവര്‍ക്ക് മനുഷ്യത്വം പരിഗണിച്ച് അഭയം നല്കാന് കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം ജില്ലാ മുശാവറ അംഗീകരിച്ച പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അഭയം തേടി വരുന്നവര്‍ക്ക് സഹായം നല്കി സംരക്ഷിച്ച് മഹത്തായ പാരമ്പര്യം ഉള്ള നമ്മുടെ രാജ്യം ആ പാരമ്പര്യം നിലനിര്‍ത്തി ലോകത്തിനു മുന്നില്‍ ഒരിക്കല്‍ കൂടി മാതൃകയാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പനവൂര്‍ ഷാജഹാന് ദാരിമി അധ്യക്ഷനായി. എ.എം നൗഷാദ് ബാഖവി ഉദ്ഘാടനം ചെയ്തു. കെ.എ നസീര്ഖാന് ഫൈസി, ഒ.എം ശെരീഫ് ദാരിമി, ഹുസൈന് ദാരിമി, മുഹമ്മദ് കുഞ്ഞ് ഫൈസി, എ.ആര് ഷറഫുദ്ീന് ബാഖവി,. എസ്. സിദ്ദീഖ് ഫൈസി, എസ്. അഹമ്മദ് റശാദി ചുള്ളിമാനൂര്‍, അബ്ദുല്ലത്തീഫ് ദാരിമി, അര്‍ശുദ്ദീന്‍ മുസ്ലിയാര്, മുഹമ്മദ് ബാഖവി, മുഹമ്മദ് ദാരിമി, യൂസുഫ് ഫൈസി, ത്വാഹാ ദാരിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."