കോവളത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം
കോവളം: കോവളത്ത് ആള്‍താമസമില്ലാത്ത വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് വീട്ടിലെ പ്ലംബിങ് ഫിറ്റിങ്‌സുകളും വിലപ്പെട്ട ഉപകരണങ്ങളും മോഷ്ടിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കോവളം സി.സുരേഷ് ചന്ദ്രകുമാറിന്റെ കോവളം ജംഗ്ഷനിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
കോവളം കഴക്കൂട്ടം ബൈപ്പാസ് നിര്‍മാണ ജോലി നടക്കുന്നതിനാല്‍ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ പ്രധാന വാതിലിലെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. വീടിനുള്ളിലെ ബാത്ത് റൂമിലെയടക്കം പ്ലംബിംങ് ഫിറ്റിംഗ്‌സുകളടക്കം കവര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ വീടിന്റെ മുന്നിലെ ചില നിര്‍രാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ജീവനക്കാരാണ് വീടിന്റെ പ്രധാന വാതിലിന്റെ പൂട്ട് തര്‍ത്തിരിയ്ക്കുന്നത് കണ്ടത് തുടര്‍ന്ന് വിവരം വീട്ടുകാരെ അറിിച്ചു. ഓണം അവധിയുമായി ബന്ധപ്പെട്ട് വീട്ടില്‍ ആരും ഇല്ലായെന്ന് മനസ്സിലാക്കിയിട്ടാവാം മേഷ്ടാക്കള്‍ വീട് കവര്‍ച്ചയ്ക്കായി തെരഞ്ഞെടുത്തതെന്നാണ് പൊലീസിന്റെ നിഗമനം.
വിവരമറിഞ്ഞ് കോവളം പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു ഊര്‍ജിതമാക്കിയതായി സി.ഐ എന്‍. ഷിബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."