കോടിയേരിക്ക് അകമ്പടിപോയ ജീപ്പുമറിഞ്ഞ് പൊലിസുകാരന്‍ മരിച്ച സംഭവം: പൊലിസിനുള്ളില്‍ കടുത്ത അമര്‍ഷം
കൊല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം തിരുവല്ലയില്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് തിരുവനന്തപുരം എ.ആര്‍ ക്യാംപില്‍ ജോലി ചെയ്യുന്ന കടയ്ക്കല്‍ ആനപ്പാറ മണിയന്‍മുക്ക് പത്മവിലാസത്തില്‍ പ്രവീണ്‍(32) മരിച്ച സംഭവത്തില്‍ പൊലിസിനുള്ളില്‍ കടുത്ത അമര്‍ഷം.
കഴിഞ്ഞദിവസം തിരുവല്ല പൊടിയാടി ജംങ്ഷനിലായിരുന്നു അപകടം. അപകടത്തില്‍ എസ്.ഐക്ക് ഉള്‍പ്പെടെ പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച് ചികില്‍സയില്‍ കഴിയുന്ന പ്രവീണിന്റെ ഭാര്യ പല്ലവി അപകടനില തരണം ചെയ്തു.
ഇതോടെ സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി. നിലവില്‍ ഭരണഘടനാപരമായ പദവികള്‍ വഹിക്കാത്ത കോടിയേരിക്ക് പൊലിസ് അകമ്പടിക്ക് വകുപ്പില്ലെന്നാണ് പൊലിസിനുള്ളിലെ സംസാരം. ഭീഷണി നേരിടുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷക്ക് പൊലിസിനെ വിട്ടു നല്‍കുമെങ്കിലും അകമ്പടിക്ക് പൊലിസ് വാഹനം സാധാരണ ഗതിയില്‍ പോവാറില്ല.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും മാത്രമാണ് അകമ്പടിയും പൈലറ്റ് വാഹനവുമെല്ലാം ആഭ്യന്തര വകുപ്പ് അനുവദിക്കാറുള്ളത്. കഴിഞ്ഞദിവസം കൊല്ലം ഗസ്റ്റ്ഹൗസിലെത്തിയപ്പോഴും കോടിയേരിക്ക് സായുധ പൊലിസിന്റെ സംരക്ഷണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."