HOME
DETAILS
MAL
'വിശപ്പുരഹിതനഗരം' തൂശനില പദ്ധതി 15ന് ആരംഭിക്കും
backup
August 11 2016 | 23:08 PM
മാനന്തവാടി: നഗരത്തില്‍ എത്തുന്ന നിര്‍ധനരായവര്‍ക്ക് ഭക്ഷണം നല്കി മാനന്തവാടി നഗരത്തെ വിശപ്പുരഹിത നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തൂശനില എന്ന പദ്ധതി ഈമാസം 15ന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
15ന് ഉച്ചക്ക് 12ന് ബസ് സ്റ്റാന്‍ഡ് പരിസരത്തെ മാതാ ഹോട്ടലില്‍ നടക്കുന്ന ചടങ്ങ് ഒ.ആര് കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്മാന് വി.ആര് പ്രവീജ് അധ്യക്ഷനാകും.
ലയണ്‍സ് ഭാരവാഹികളായ വര്‍ഗ്ഗീസ് വൈദ്യന്, യോഹന്നാന് മറ്റത്തില്‍, ഡോ. വിനോദ് ബാബു, നഗരസഭ ആരോഗ്യ സമിതി ചെയര്മാന് കടവത്ത് മുഹമ്മദ് എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകരായ എം.ജി സേവ്യര്‍, യൂസഫ് അറോമ, അശോകന് ഒഴക്കോടി, ബിജു കിഴക്കേടം, പി.ആര് ഉണ്ണികൃഷ്ണന്, എന്‍.ജെ ജ്യോതി പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."