കൃത്യനിഷ്ഠ പാലിക്കാന്‍ എന്തിനിത്ര വൈമനസ്യം?
വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതുപോലെ അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമേ യഥേഷ്ടം സമയം കാണുകയുള്ളൂ. മനുഷ്യന്റെ സമയം പരിമിതമാണ്. അതുകൊണ്ടുതന്നെ വിലപ്പെട്ടതും. ഒരുനിമിഷംപോലും വെറുതെ കളയാനാവില്ല. എന്നാല്‍, കൃത്യനിഷ്ഠ പാലിക്കാത്തതിനാല്‍ വിലപ്പെട്ട എത്ര മണിക്കൂറുകളാണ് പാഴായിപ്പോവുന്നത്.
പത്തുമണിക്ക് യോഗം എന്ന നോട്ടീസ് കണ്ട് കൃത്യസമയത്ത് ചെല്ലുന്നവര്‍ വിഡ്ഢിയാവുന്ന കാലമാണിത്. സംഘാടകര്‍പോലും ആ സമയത്ത് എത്തിയിട്ടുണ്ടാവില്ല. ഇതേക്കുറിച്ച് ചോദിച്ചാല്‍ ഇവന്‍ ഏത് കോത്താഴത്തുകാരന്‍ എന്ന മട്ടിലാവും മറുപടി. പത്തുമണിക്കുള്ള യോഗം 11 മണിക്കെങ്കിലും തുടങ്ങിയാല്‍ ഭാഗ്യം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
പൊതു പരിപാടികളില്‍ മാത്രമല്ല, സ്വകാര്യ ചടങ്ങുകളിലും ഏറക്കുറേ ഇത് തന്നെയാണ് സ്ഥിതി. വിവാഹസല്‍ക്കാരവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചടങ്ങുകളുടെയും സമയം ബെല്ലും ബ്രേക്കുമില്ലാതെ കുതിക്കുകയാണ്. ചിലപ്പോള്‍ ഒന്നോ രണ്ടോ 'വി.ഐ.പി'കള്‍ക്കു വേണ്ടിയാവും മറ്റുള്ളവരെ കയറില്ലാതെ കെട്ടിയിടുന്നത്.
ടൈം മാനേജ്‌മെന്റ് എന്നത് മനുഷ്യന് അനിവാര്യമായും വേണ്ടതാണ്. പരീക്ഷകളില്‍ വിലയിരുത്തുന്നത് അറിവ് മാത്രമല്ല, സമയ വിനിയോഗ വൈദഗ്ധ്യം കൂടിയാണ്. പരീക്ഷയിലെന്നപോലെ ജീവിതത്തിലും വിജയിക്കാന്‍ ഇത് കൂടിയേ തീരൂ. കൃത്യനിഷ്ഠ എന്നത് മാന്യതയുടെയും ആഭിജാത്യത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമാണെന്ന് എന്നാണ് നമ്മള്‍ തിരിച്ചറിയുക?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."