കണ്ണന്താനത്തിന് നേരെയും ശശികലയുടെ കണ്ണുരുട്ടല്‍
കോട്ടയം: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി മാത്രമായി മാറിയാല്‍ ഹിന്ദു ഐക്യവേദി എതിര്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷ കെ.പി ശശികല.
കണ്ണന്താനം മന്ത്രിയായി ചുമതലയേറ്റിട്ടേയുള്ളൂ. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കണക്കിലെടുക്കേണ്ടതുണ്ട്. കണ്ണന്താനത്തിന്റെ പക്കില്‍നിന്ന് മതേതര നിലപാടാണ് പ്രതീക്ഷിക്കുന്നതെന്നും ശശികല വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. പ്രതിഭ തെളിയിച്ച വ്യക്തിയായതിനാലാവാം കണ്ണന്താനത്തെ കേന്ദ്രമന്ത്രിയായി തെരഞ്ഞെടുത്തത്. എന്നാല്‍, മറ്റ് ബി.ജെ.പി നേതാക്കള്‍ക്ക്് മന്ത്രിയാവാന്‍ യോഗ്യതയില്ലെന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
എ.പി.ജെ അബ്ദുല്‍ കലാം ഇന്ത്യയുടെ രാഷ്ട്രപതിയായപ്പോള്‍ മുസ്‌ലിം പ്രസിഡന്റാണെന്ന് പറഞ്ഞ് തങ്ങള്‍ എതിര്‍ത്തിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ താന്‍ ബി.ജെ.പിക്കാരി അല്ലെന്നും ശശികല ചൂണ്ടിക്കാട്ടി. വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ കയറാമെന്നതാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. യേശുദാസിന് ഹിന്ദു ഐക്യവേദി വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."