റേഷന്‍ വ്യാപാരികള്‍ കടകളടച്ച് ഉപവസിക്കും
കോഴിക്കോട്: ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ (എ.കെ.ആര്‍.ഡി.എ)നേതൃത്വത്തില്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ ഒക്ടോബര്‍ മൂന്ന്, നാല് തിയതികളില്‍ റേഷന്‍ കടകളടച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും. മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ച വേതനപാക്കേജ് നടപ്പിലാക്കുക, റേഷന്‍ വ്യാപാരികളുടെ വേതനം അതത് മാസം അനുവദിക്കുക, റേഷന്‍ കടകളില്‍ സാധനങ്ങള്‍ എത്തിച്ചശേഷം ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് അയയ്ക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. അടിയന്തരപരിഹാരം കണ്ടില്ലെങ്കില്‍ നവംബര്‍ മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനും സംഘടനയുടെ സംസ്ഥാന സമിതിയോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സി. മോഹനന്‍ പിള്ള അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, ഇ. അബൂബക്കര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."