HOME
DETAILS
MAL
നദീ സംയോജന പദ്ധതി നടപ്പാവില്ല: മാത്യു ടി. തോമസ്
backup
September 13 2017 | 01:09 AM
ന്യൂഡല്‍ഹി: കേരളത്തിന്റെ അനുമതിയില്ലാതെ പമ്പ-അച്ചന്‍കോവില്‍- വൈപ്പാര്‍ നദീ സംയോജന പദ്ധതി നടപ്പാവില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. ദേശീയ ജലവികസന അതോറിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തീരുമാനം കേരളത്തിനു വലിയ നേട്ടമാണ്. ഈ നദികളുടെ സംയോജനമെന്ന പദ്ധതി ഇനി അടഞ്ഞ അധ്യായമാണ്.
പദ്ധതിക്കു കേരളത്തിന്റെ അനുമതി വേണമെന്നത് എന്‍.ഡി.ഡബ്ല്യു.എയുടെ കഴിഞ്ഞ യോഗം ചര്‍ച്ച ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."