സംസ്ഥാനത്ത് 24,810 എന്‍ജിനീയറിങ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് 24,810 എന്‍ജിനീയറിങ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഇതേത്തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കുഞ്ചറിയ ഐസക് സ്വാശ്രയ എന്‍ജിനീയറിങ് കോളജ് പ്രതിനിധികളുടെ യോഗം വിളിച്ചു. ഇന്നാണ് യോഗം.
സംസ്ഥാനത്ത് ആകെ 55,245 സീറ്റുകളാണ് എന്‍ജിനീയറിങിന് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് മൂന്ന് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളും മൂന്ന് സര്‍ക്കാര്‍ എയ്ഡഡ് കോളജുകളും 22 സര്‍ക്കാരിന്റെ മേല്‍ നോട്ടത്തിലുള്ള കോളജുകളും 116 സ്വാശ്രയ കോളജുകളുമാണുള്ളത്. 36 എന്‍ജിനീയറിങ് കോളജുകളില്‍ 70 ശതമാനം സീറ്റും 19 കോളജുകളില്‍ 60 ശതമാനം സീറ്റും 25 കോളജുകളില്‍ 50 ശതമാനം സീറ്റും ഒഴിഞ്ഞുകിടക്കുന്നുണ്ട്.
ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാളും ഇരട്ടിയായിരിക്കുകയാണ്.
ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനീയറിങ് കോളജ് തിരുവനന്തപുരം, ശ്രീചിത്തിര തിരുനാള്‍ കോളജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം, സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ് ഇടുക്കി എന്നിവിടങ്ങളില്‍ പത്തു ശതമാനം സീറ്റ് ഒഴിവുണ്ട്. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജ്, രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് കാക്കനാട്, കോളജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എറണാകുളം, സര്‍ക്കാര്‍ മോഡല്‍ എന്‍ജിനീയറിങ് കോളജ് തൃക്കാക്കര, സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജുകളായ കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോട്ടയം, മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളജ് കോതമംഗലം, എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളജ് പാലക്കാട് എന്നിവിടങ്ങളിലാണ് മുഴുവന്‍ സീറ്റിലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനായത്.
കഴിഞ്ഞ വര്‍ഷം 19 എന്‍ജിനീയറിങ് കോളജുകളില്‍ മുഴുവന്‍ സീറ്റിലും വിദ്യാര്‍ഥികള്‍ പ്രവേശിച്ചിരുന്നു. കോളജുകള്‍ക്ക് നിലവാരമില്ലാത്തതും വിജയശതമാനം കുറയുന്നതുമാണ് വിദ്യാര്‍ഥികളുടെ പ്രവേശനം വര്‍ഷം തോറും കുറയാന്‍ കാരണം. ഈ വര്‍ഷം 30,435 വിദ്യാര്‍ഥികളാണ് എന്‍ജിനീയറിങ് പഠനത്തിനായി പ്രവേശനം നേടിയത്. മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി പരിതാപകരമാണ്.
30 ശതമാനം വിദ്യാര്‍ഥികളെ പോലും പ്രവേശിപ്പിക്കാന്‍ കഴിയാത്ത 36 കോളജുകളുടെ പ്രതിനിധികളെയാണ് ഇന്നത്തെ യോഗത്തിലേക്ക് വിളിച്ചത്.
ഈ കോളജുകള്‍ അടച്ചുപൂട്ടുകയോ മറ്റു കോളജുകളിലേക്ക് ലയിപ്പിക്കുകയോ ചെയ്യണമെന്ന് സാങ്കേതിക സര്‍വകലാശാല ആവശ്യപ്പെടും. മാത്രമല്ല അടുത്ത വര്‍ഷം മുതല്‍ വിജയശതമാനം കുറയുന്നതും അന്‍പത് ശതമാനം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്തതുമായ കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കുന്നതുവരെയുള്ള നടപടികളിലേക്ക് സര്‍വകലാശാല നീങ്ങുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."