HOME
DETAILS
MAL
റയാന് സ്കൂള്‍ മേധാവികളെ ഉടന്‍ അറസ്റ്റ് ചെയ്യില്ല
backup
September 13 2017 | 01:09 AM
ന്യൂഡല്‍ഹി: രണ്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റയാന് സ്കൂള്‍ മേധാവികളെ ഉടനെ അറസ്റ്റു ചെയ്യില്ല. സ്കൂള്‍ ഉടമസ്ഥരായ അഗസ്റ്റിന് പ്രിന്റോ, ഗ്രേസ് പ്രിന്റോ എന്നിവര്‍ക്ക് അറസ്റ്റില്‍ താല്‍ക്കാലിക പരിരക്ഷ ബോംബെ ഹൈക്കോടതി ഇന്നലെ നല്കി. ബുധനാഴ്ച വരെയാണ് ഇവര്‍ക്ക് പരിരക്ഷ നല്‍കിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യം തോടി സ്കൂള്‍ ഉടമസ്ഥര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു.
സ്കൂള്‍ അധികൃതര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി പൊലിസ്
ന്യൂഡല്‍ഹി: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊന്നതില്‍ റയാന് സ്കൂള്‍ സ്കൂള്‍ അധികൃതര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പൊലിസ്. ചുമരിലും നിലത്തുമുണ്ടായിരുന്ന വിദ്യാര്‍ഥിയുടെ രക്തം അധികൃതര്‍ മായ്ച്ചുകളയാന്‍ ശ്രമിച്ചെന്ന് പൊലിസ് സേനാ കോടതിയില്‍ ഇന്നലെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."