HOME
DETAILS
MAL
സ്കൂള്‍ കുട്ടികളുടെ സുരക്ഷ: വിചാരണ 15ന് ആരംഭിക്കും
backup
September 13 2017 | 01:09 AM
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷാ നടപടികള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന ആവശ്യത്തിന്മേലുള്ള വിചാരണ ഈ മാസം 15ന് സുപ്രിംകോടതിയില്‍ ആരംഭിക്കും. രണ്ട് അഭിഭാഷകര്‍ സമര്‍പ്പിച്ച ഹരജി കോടതി ഇന്നലെ പരിഗണിക്കുകയായിരുന്നു. ഗുരുഗ്രാമില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് ഇത്തരത്തിലുള്ള നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കോടതി സൂചിപ്പിച്ചു.
നിലവിലെ നിയമങ്ങള്‍ക്കൊപ്പം കൂടുതല്‍ ശക്തമായ നടപടികളാണ് സ്കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി ഹരജിക്കാര്‍ ആവശ്യപ്പെട്ടത്. സ്കൂള്‍ ബസില്‍ പ്രവേശിച്ചത് മുതല്‍ വിദ്യാര്‍ഥികളുടെ സുരക്ഷയുടെ ഉത്തരവാദിത്വം വിദ്യാഭ്യാസ അധികൃതര്‍ക്ക് ചുമതലപ്പെടുത്തുന്ന നിര്‍ദേശങ്ങളാണ് ഇവര്‍ ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."