ഹിന്ദു മാര്യേജ് ആക്ട്: ആറു മാസത്ത അധിക കാലതാമസം എടുത്തുകളയണം: കോടതി
ന്യൂഡല്‍ഹി: ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹമോചനം അനുവദിക്കുന്നതിനുള്ള ആറു മാസത്തെ അധിക കാലതാമസം എടുത്തുകളയണമെന്ന് സുപ്രിംകോടതി. ജസ്റ്റിസ് ആദര്‍ശ് കെ. ഗോയല്‍, ഉദയ് യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ചാണ് ആറുമാസത്തെ അധിക കാത്തിരിപ്പ് അവസാനിപ്പിക്കണമെന്ന് ഉത്തരവിട്ടത്. ആര്‍ട്ടിക്കിള്‍ 13 അനുസരിച്ചുള്ള ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹമോചനത്തിനായി ദമ്പതികള്‍ ഒന്നര വര്‍ഷം വേര്‍പിരിഞ്ഞ് താമസിക്കേണ്ടതുണ്ട്. ഇതനുസരിച്ച് ആര്‍ട്ടിക്കിള്‍ 13 ബി (1) പ്രകാരം വിവാഹമോചന ഹരജി ഫയല്‍ ചെയ്യുന്നതിനു മുന്‍പ് ദമ്പതികള്‍ ആദ്യ ഒരു വര്‍ഷം പിരിഞ്ഞ് താമസിക്കണം. ആര്‍ട്ടിക്കിള്‍ 13 ബി (2) പ്രകാരം കൂള്‍ ഓഫ് പീരിയഡ് എന്ന പേരില്‍ വേറൊരു ആറുമാസം കൂടി ഒരുമിച്ച് താമസിക്കേണ്ടതുണ്ട്. പരസ്പര ധാരണ പ്രകാരമുള്ള കേസുകളില്‍ ഇതില്‍ രണ്ടാമത്തേതിന്റെ ആവശ്യമില്ലെന്നാണ് കോടതി ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."