ഖത്തറിനെതിരായ സഊദി മാധ്യമങ്ങളുടെ വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ന്യൂയോര്‍ക്ക് ടൈംസ്
ദോഹ: ഐ.എസുമായി ബന്ധപ്പെടുത്തി ഖത്തറിനെതിരേ സഊദി മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ന്യൂയോര്‍ക്ക് ടൈംസ്. ഗള്‍ഫ് പ്രതിസന്ധിയില്‍ ഐ.എസ് ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചുവെന്നായിരുന്നു സഊദിയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചത്.
കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍ ഖത്തറിനെതിരേ ഉപരോധരാജ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇതാദ്യമല്ല. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രകടനങ്ങള്‍ അരങ്ങേറിയതായും പ്രകടനം അടിച്ചമര്‍ത്താന്‍ തുര്‍ക്കിസേന നിരത്തിലിറങ്ങുകയും പ്രകടനക്കാര്‍ക്കെതിരേ ടിയര്‍ഗ്യാസ് ഉള്‍പ്പെടെ പ്രയോഗിക്കുകയും ചെയ്തുവെന്ന വ്യാജമായ വാര്‍ത്ത കഴിഞ്ഞമാസം ദുബൈ ടി.വി സംപ്രേഷണം ചെയ്തിരുന്നു.
2001 സെപ്റ്റംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട് സഊദി എംബസിയെ പരാമര്‍ശിച്ച് അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍നിന്നു ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാകാം ഇത്തരം വ്യാജവാര്‍ത്തകള്‍ക്കു പിന്നിലെന്ന് ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റഡീസിലെ പോളിസി അനലൈസിസ് ഡയറക്ടര്‍ മര്‍വന്‍ കബാലന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."