HOME
DETAILS
MAL
ബ്രെക്സിറ്റ് ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം
backup
September 13 2017 | 01:09 AM
ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് അടുത്ത വര്‍ഷത്തോടെ പിന്മാറാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കി. 13 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലായിരുന്നു വോട്ടെടുപ്പ്. കഴിഞ്ഞ മാര്‍ച്ചിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ബ്രിട്ടന്റെ പിന്മാറ്റം പ്രഖ്യാപിച്ചത്. ഡി.യു.പി പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നാണ് മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിച്ചത്. 118നെതിരേ 274 വോട്ടുകള്‍ക്കാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിജയം.
ആര്‍ട്ടിക്കിള്‍ 50 പ്രകാരമാണ് ബ്രിട്ടന് യൂറോപ്യന്‍ യൂനിയന്‍ വിടുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12 മാസത്തിനിടെ ബ്രിട്ടന് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം ആളുകളെ പുറത്താക്കിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."