ജീവനക്കാരില്ല; കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ റദ്ദാകുന്നത് പതിവാകുന്നു
മാനന്തവാടി: ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും പണം കണ്ടെത്താനാവാതെ കടക്കെണിയിലേക്ക് കൂപ്പുകുത്തുമ്പോഴും കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അഭാവത്താല്‍ ജില്ലയില്‍ റദ്ദ് ചെയ്യുന്നത് അറുപതോളം ഷെഡ്യൂളുകള്‍. ആവശ്യത്തിന് കണ്ടക്ടര്‍മാരും െ്രെഡവര്‍മാരും ഇല്ലാത്തതിനാലാണ് വരുമാന നഷ്ടത്തിന് പുറമെ യാത്രക്കാര്‍ക്ക് ദുരിതവും വരുത്തി സര്‍വിസുകള്‍ റദ്ദാക്കുന്നത്.
മാനന്തവാടി ഡിപ്പോയില്‍ മാത്രം 25 ഷെഡ്യൂളുകളാണ് നിത്യേന ജീവനക്കാരുടെ അഭാവത്താല്‍ റദ്ദ് ചെയ്യുന്നത്. 95 ഷെഡ്യൂളുകളാണ് മാനന്തവാടി ഡിപ്പോയിലുള്ളത്. ഇതില്‍ 70 ഷെഡ്യൂളുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സര്‍വിസ് നടത്തിക്കൊണ്ടിരിക്കുന്നത്. 65 കണ്ടക്ടര്‍മാരുടെയും 35 െ്രെഡവര്‍മാരുടെയും കുറവാണ് മാനന്തവാടിയിലുള്ളത്.
കല്‍പ്പറ്റയില്‍ 45 കണ്ടക്ടര്‍മാരുടെ കുറവുള്ളതിനാല്‍ ആകെയുള്ള 79 ഷെഡ്യൂളുകളില്‍ പത്തോളം സര്‍വിസുകളാണ് നിത്യേന റദ്ദ് ചെയ്യുന്നത്.
ബത്തേരിയില്‍ 100 ഷെഡ്യൂളുകളില്‍ 20 ഓളം ഷെഡ്യൂളുകളാണ് നിത്യവും റദ്ദാക്കുന്നത്. 45 കണ്ടക്ടര്‍മാരുടെയും 35 െ്രെഡവര്‍മാരുടെയും കുറവാണ് ഇവിടെയുള്ളത്. നിത്യവും നാലു ലക്ഷത്തോളം രൂപയാണ് ജില്ലയില്‍ മാത്രം കെ.എസ്.ആര്‍.ടി.സിക്ക് ഷെഡ്യൂളുകള്‍ റദ്ദാകുന്നതിലൂടെ നഷ്ടം സംഭവിക്കുന്നത്. ഗ്രാമീണ മേഖലയിലും രാത്രി സ്‌റ്റേ സര്‍വിസുകളും റദ്ദാക്കുന്നതിലൂടെ യാത്രക്കാരും ഏറെ ദുരിതത്തിലാണ്.
കണ്ടക്ടര്‍മാരുടെയും െ്രെഡവര്‍മാരുടെയും പി.എസ്.സി ലിസ്റ്റുകള്‍ നിലവിലുള്ളതിനാല്‍ എം പാനല്‍ മുഖേന നിയമിക്കാന്‍ കഴിയാത്തതും അഡൈ്വസ് മെമ്മോ നല്‍കിയിട്ടും ജീവനക്കാരെ നിയമിക്കാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
നേരത്തെ നിയമനം നേടിയ കണ്ടക്ടര്‍മാരില്‍ ഭൂരിഭാഗം പേരും ജോലിയില്‍ പ്രവേശിക്കാതിരിക്കുകയോ പ്രവേശിച്ച ശേഷം ജോലി ഉപേക്ഷിച്ചു പോവുകയോ ആണ്.
പുതുതായി ഒഴിവുകളുടെ വിവരം പി.എസ്.സിയെ അറിയിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ കാലതാമസം നേരിടുന്നതും പ്രതിസന്ധിക്കിടയാക്കുന്നു.
കെ.എസ്.ആര്‍.ടിസി കണ്ടക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ നല്‍കി റാങ്ക്‌ലിസ്റ്റില്‍ ഇടം നേടുകയും ജോലി ലഭിച്ച ശേഷം മറ്റു ജോലി ലഭിക്കുമ്പോള്‍ കണ്ടക്ടര്‍ ജോലി ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് കോര്‍പ്പറേഷനെ പ്രതിസന്ധിയിലാക്കുന്നത്.
ഡ്രൈവര്‍ തസ്തികളില്‍ മൂന്നു വര്‍ഷം ഹെവി വാഹനങ്ങള്‍ ഓടിച്ചു പരിചയമുള്ളവരെ മാത്രം പരിഗണിക്കുന്നതു പോലെ കണ്ടക്ടര്‍മാര്‍ക്കും കണ്ടക്ടര്‍ ലൈസന്‍സെടുത്ത് സ്വകാര്യ ബസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യം വിവിധ യൂനിയനുകള്‍ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."