കോടിയേരിക്കുള്ളത് ഇസഡ് കാറ്റഗറി സുരക്ഷ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്‍കുന്നത് ഇസഡ് കാറ്റഗറി സുരക്ഷ. സി.പി.എം, ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഡി.ജി.പി വ്യക്തമാക്കി. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലിസ് മേധാവി എന്നിവരടങ്ങിയ സുരക്ഷാ അവലോകന സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്.
കോടിയേരി ബാലകൃഷ്ണന് സുരക്ഷ ഒരുക്കാന്‍ പോയ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് ഒരു പൊലിസുദ്യോഗസ്ഥന്‍ മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്ന് സര്‍ക്കാരിനെയും പൊലിസിനെയും വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണന് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ വിശദീകരണം നല്‍കിയത്.
നിലവില്‍ മുഖ്യമന്ത്രിക്കും കനത്ത സുരക്ഷയാണ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിമാരായ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ക്കും ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി ഒഴികെ എല്ലാവര്‍ക്കും പൊലിസ് എസ്‌കോര്‍ട്ട് നല്‍കിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സുരക്ഷയ്ക്കായി എസ്‌കോര്‍ട്ട് വേണ്ടെന്ന് കുമ്മനം പൊലിസിനെ അറിയിക്കുകയായിരുന്നുവെന്നും ഡി.ജി.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."